ഇടുക്കി : (www.truevisionnews.com) അയ്യപ്പൻകോവിൽ പുല്ലുമേട്ടിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ഇടിച്ച് മധ്യവയസ്കൻ മരിച്ചു. സുൽത്താനിയ സ്വദേശി കെ സുബ്ബരാജാണ് മരണപ്പെട്ടത്.

അപകടത്തെ തുടർന്ന് കാർ യാത്രക്കാർക്കും പരിക്കേറ്റു. തമിഴ്നാട്ടിലേക്ക് പോകാൻ ബസ് കാത്തുനിന്ന സുബ്ബരാജിനെ പുല്ലുമേട് ഭാഗത്ത് നിന്ന് വന്ന വാഹനം നിയന്ത്രണം നഷ്ടമായി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
മേരികുളം പുല്ലുമേട് റോഡിലെക്ക് തെറിച്ചു വീണ സുബ്ബരാജിന്റെ ദേഹത്തുകൂടി വാഹനം കയറി ഇറങ്ങി. തുടർന്ന് വാഹനം സമീപത്തെ അഞ്ച് അടിയോളം താഴ്ച്ചയിലേക്ക് പതിച്ചു.
സുബ്ബരാജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർക്കും സാരമായി പരിക്കേറ്റു. സുബ്ബരാജിന്റെ മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
#ACCIDENT #middle-aged #man #meets #tragicend #after #being #hit #car #lost #control
