(truevisionnews.com) മാമ്പഴം എല്ലാവരും ഏറെ ഇഷ്ടപ്പെടുന്ന ഒരു പഴമാണ്. മാമ്പഴം ഉപയോഗിച്ച് പല രീതിയിലുള്ള വിഭവങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്. ഇന്ന് നമുക്കൊരു പുഡ്ഡിംഗ് ഉണ്ടാക്കിനോക്കിയാലോ...

ചേരുവകൾ
മാമ്പഴം - 2 എണ്ണം
പാൽപൊടി - 1 സ്പൂൺ
ചൗവരി - 2 സ്പൂൺ
പാൽ - 2 കപ്പ്
പഞ്ചസാര - ആവശ്യത്തിന്
ഗ്ലൂക്കോസ് - 1 സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ചൗവരി നന്നായി കഴുകിയ ശേഷം വേവിച്ചെടുക്കുക. ശേഷം നല്ല പഴുത്ത മൂന്നോ നാലോ മാമ്പഴം എടുക്കുക. മാമ്പഴത്തിന്റെ പൾപ്പ് മാത്രമായി എടുത്ത് മാറ്റിവയ്ക്കുക.
വേവിച്ച് വച്ചിരിക്കുന്ന ചൗവരി വെള്ളം മാറ്റി അരിച്ചെടുത്ത് അതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും പേസ്റ്റാക്കി അടിച്ച് വച്ചിട്ടുള്ള മാമ്പഴ പൾപ്പും ഒരു ടീസ്പൂൺ പാൽ പൊടിയും ചേർത്ത് നല്ല പോലെ യോജിപ്പിക്കുക.
ചൂടാക്കാനായി ഗ്യാസിൽ വയ്ക്കുക. അൽപമൊന്ന് ചൂടായി വരുമ്പോൾ അതിലേക്ക് പാലും കൂടി ചേർത്ത് ഇളക്കുക. അതിലേക്ക് അൽപം ഗ്ലൂക്കോസ് കൂടി ചേർത്ത് കൊടുത്ത് തീ ഓഫ് ചെയ്യുക.
തണുത്ത ശേഷം ഈ പുഡിംഗ് ഒരു വലിയ ട്രെയിലേക്ക് ഒഴിച്ച് കൊടുക്കുക. അതിനു മുകളിലേക്ക് കുറച്ച് മാമ്പഴം കഷ്ണങ്ങൾ കൂടി ചേർക്കുക. ശേഷം മൂന്നോ നാലോ മണിക്കൂർ ഫ്രിഡ്ജിൽ തണുക്കാനായി വയ്ക്കുക. മാമ്പഴം പുഡ്ഡിംഗ് തയ്യാറായി.
#tasty #mangopudding #make
