‘പരീക്ഷയ്ക്ക് ഗ്രേഡ് കുറഞ്ഞെന്നും പറഞ്ഞ് ആരും വിഷമിക്കേണ്ട’; ‘ചിരി’ ഹെല്‍പ് ലൈന്‍ നമ്പറുമായി പൊലീസ്

‘പരീക്ഷയ്ക്ക് ഗ്രേഡ് കുറഞ്ഞെന്നും പറഞ്ഞ് ആരും വിഷമിക്കേണ്ട’; ‘ചിരി’ ഹെല്‍പ് ലൈന്‍ നമ്പറുമായി പൊലീസ്
May 9, 2025 05:47 PM | By Athira V

( www.truevisionnews.com) പരീക്ഷയ്ക്ക് തോറ്റെന്നും ഗ്രേഡ് കുറഞ്ഞെന്നും പറഞ്ഞ് ആരും വിഷമിക്കേണ്ടെന്നും മാനസികസമ്മര്‍ദം അനുഭവിക്കുന്ന കുട്ടികള്‍ക്ക് ചിരിയിലേക്ക് വിളിക്കാമെന്നും കേരള പൊലീസ്. ചിരിയുടെ 9497900200 എന്ന ഹെല്‍പ് ലൈന്‍ നമ്പരിലേക്ക് കുട്ടികള്‍ക്ക് വിളിക്കാം. അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും കുട്ടികളുടെ പ്രശ്‌നപരിഹാരത്തിന് വിളിക്കാമെന്നും പൊലീസ് അറിയിച്ചു.

ശ്രമത്തിലാണ്, ഫലപ്രാപ്തിയിലല്ല സംതൃപ്തി ഉളവാകുന്നതെന്നും സമ്പൂര്‍ണ ശ്രമം സമ്പൂര്‍ണ വിജയമാകുന്നുവെന്നും കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

99.5 ആണ് ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം. 61,441 വിദ്യാര്‍ഥികള്‍ക്കാണ് ഇത്തവണ ഫുള്‍ എ പ്ലസ് നേടിയത്. ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ് നേടിയ ജില്ല മലപ്പുറമാണ്. ഏറ്റവും കൂടുതല്‍ വിജയ ശതമാനം കണ്ണൂര്‍ ജില്ലയിലാണ്.

ഏറ്റവും കുറവ് വിജയശതമാനം തിരുവനന്തപുരം ജില്ലയിലാണ്. പരീക്ഷ എഴുതിയതില്‍ 4,24,583 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹരായി. 2,331 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയമുണ്ടായി. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നടത്തിയ വാർത്താസമ്മേളനത്തിലാണ് എസ് എസ് എൽ സി ഫലം പ്രഖ്യാപിച്ചത്.



sslc result 2025 chiri helpline kerala police

Next TV

Related Stories
Top Stories










Entertainment News