#health | മുഖത്ത് ചുളിവുകളുണ്ടോ? എങ്കിൽ പരീക്ഷിക്കാം ഈ കിടിലന്‍ ഫേസ് പാക്കുകള്‍...

#health |  മുഖത്ത് ചുളിവുകളുണ്ടോ? എങ്കിൽ പരീക്ഷിക്കാം ഈ കിടിലന്‍ ഫേസ് പാക്കുകള്‍...
Sep 9, 2023 08:07 PM | By Athira V

മുഖത്തെ ചുളിവുകള്‍ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഇത് മൂലം മുഖത്ത് പ്രായം കൂടുതല്‍ തോന്നാന്‍ കാരണമാകും. പ്രായമാകുമ്പോള്‍ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ചര്‍മ്മത്തില്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇത്തരത്തില്‍ ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം...

ഒന്ന്...

മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് കോഫി. കോഫിയിലിടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും സഹായിക്കും. ഇതിനായി കോഫി വെളിച്ചെണ്ണയിലോ ഒലീവ് ഓയിലിലോ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

രണ്ട്...

മുഖത്തെ ചുളിവുകളും മറ്റ് പാടുകളും അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് തൊലി കളഞ്ഞു ഉടച്ചു മുഖത്തും കഴുത്തിലും പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

മൂന്ന്...

ഒരു മുട്ടയുടെ വെള്ള, ഒരു ടീസ്പൂണ്‍ തൈര്, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ വെള്ളരിക്ക നീര് എന്നിവ എടുത്ത് നന്നായി മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം.

നാല്...

പകുതി പഴം, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ പാല്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം ഇളംചൂടുവെള്ളം കൊണ്ട് കഴുകാം.

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

#best #four #face #packs #get #rid #wrinkles

Next TV

Related Stories
  തണുത്ത വെള്ളം കുടിച്ചാല്‍ ശരീരഭാരം കൂടുമോ എന്ന പേടിയുണ്ടോ? അറിയാം...

May 10, 2025 04:10 PM

തണുത്ത വെള്ളം കുടിച്ചാല്‍ ശരീരഭാരം കൂടുമോ എന്ന പേടിയുണ്ടോ? അറിയാം...

തണുത്ത വെള്ളം കുടിച്ചാല്‍ സംഭവിക്കുന്നത്...

Read More >>
വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

May 6, 2025 03:31 PM

വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

വർധിച്ചുവരുന്ന താപനില ആസ്പർജില്ലസ് ഫം​ഗസ് വ്യാപിക്കാൻ സാധ്യതയെന്ന്...

Read More >>
ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

May 5, 2025 12:53 PM

ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

ചുവന്നുളളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം...

Read More >>
Top Stories