(truevisionnews.com) പുട്ടും ഉപ്പുമാവും ദോശയുമൊക്കെ ബ്രേക്ഫാസ്റ്റിന് കഴിച്ചു മടുത്തില്ലേ? എന്നാൽ ഇനി വീട്ടിലുള്ള ചേരുവകൾ വച്ച് നല്ല കിടിലൻ ബ്രേക്ഫാസ്റ്റ് ഉണ്ടാക്കാം. കറിയില്ലാതെ തന്നെ ഇത് കഴിക്കാം.

ഭക്ഷണം കഴിക്കാൻ മടിയുള്ള കുട്ടികൾ പോലും ഇഷ്ടപ്പെടുന്ന വിഭവമാണിത്. എന്നാൽ അത് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ...
ചേരുവകൾ
ഗോതമ്പ് പൊടി - ഒരു കപ്പ്
മൈദ - അര കപ്പ്
ഉപ്പ്, വെള്ളം, പച്ചമുളക്,
ചീസ് - ആവിശ്യത്തിന്
സവാള - വലുത് ഒന്ന്
മുട്ട - ഒന്ന്
തയ്യാറാക്കുന്ന വിധം
ഗോതമ്പ് പൊടി, മൈദ എന്നിവ ഒരു പാത്രത്തിൽ എടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ്, വെള്ളം എന്നിവ ചേർത്ത് ചപ്പാത്തിക്ക് കുഴക്കുന്ന പരുവത്തിൽ സോഫ്റ്റ് ആക്കി മാറ്റി വെക്കുക.
ഫില്ലിങ്സിനായി സവാള, പച്ചമുളക് എന്നിവ ചെറുതാക്കി അരിഞ്ഞ് മറ്റൊരു പാത്രത്തിൽ വെക്കുക. അതിലേക്ക് മുട്ട, ആവശ്യത്തിന് ഉപ്പ്, ചീസ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.
നേരത്തെ മാറ്റി വെച്ച മാവ് രണ്ടു തുല്യ ബോളുകളാക്കി മാറ്റുക. ഇത് കുറച്ച് വലുതാക്കി കനത്തിൽ പരത്തുക. ഇതിൽ നിന്ന് ഒരേപോലെയുള്ള ചെറിയ റൗണ്ട് രൂപത്തിൽ മുറിച്ചെടുക്കുക.
ഇതിൽ ഒരെണ്ണം എടുത്ത് അതിന്റെ നടുവിൽ കുറച്ച് ഫില്ലിങ്സ് ഇടുക. മറ്റൊരു റൗണ്ട് രൂപത്തിലുള്ള മാവ് ഇതിന്റെ മുകളിൽ വെച്ച് വശങ്ങൾ നന്നായി അമർത്തുക.
ഇത്തരത്തിൽ എല്ലാ റൗണ്ടുകളും ഫിൽ ചെയ്യുക. ഒരു പാത്രത്തിൽ കുറച്ച് എണ്ണ ചൂടാക്കി അതിലേക്ക് ഫിൽ ചെയ്തത് ഇട്ട് ഷാലോ ഫ്രൈ ചെയ്യുക. സോഫ്‌റ്റും ക്രിസ്പിയുമായ പലഹാരം റെഡിയായി.
#Let's #try #different #breakfast #recipe #eggs
