ഇടുക്കി: ( truevisionnews.com ) ഈ ഓണക്കാലത്ത് ആന വണ്ടിയിലേറി കുറഞ്ഞ ചെലവിൽ ഇടുക്കിയുടെ പ്രകൃതി ഭംഗി ആസ്വദിക്കാൻ അവസരം ഒരുക്കുകയാണ് കെ എസ് ആർ ടി സി ബഡ്‌ജറ്റ് ടൂറിസം പാറശാല സെൽ.

കേരളത്തിൽ സഞ്ചാരികളെ ഏറ്റവും അധികം ആകർഷിക്കുന്ന ഇടമാണ് ഇടുക്കി.
തേയില തോട്ടങ്ങൾക്കിടയിലൂടെ മഞ്ഞിന്റെ ഇളം സ്പർശമേറ്റും മലമടക്കുകളും താഴ്‌വാരകളും അരുവികളും കണ്ട് ആന വണ്ടിയിലൂടെ ഉള്ള യാത്ര വിനോദസഞ്ചരികൾക്ക് വേറിട്ടൊരു അനുഭവം തന്നെയായിരിക്കും.
ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാം ആയ ഇടുക്കി ഡാംമും അഞ്ചുരുളിയുമാണ് ഈ യാത്ര യിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രം.
കാൽവരി മൌണ്ട്, കുളമാവ് ഡാം, ചെറുതോണി ഡാം,നാടുകാണി വ്യൂ പോയിന്റ് എന്നിവിടങ്ങളും കാണാം. സെപ്റ്റംബർ 2 ശനിയാഴ്ച്ചയാണ് യാത്ര .
കൂടുതൽ വിവരങ്ങൾ അറിയാൻ കെ എസ് ആർ ടി സി പാറശ്ശാല ബഡ്‌ജറ്റ് ടൂറിസം സെല്ലിലേയ്ക്ക്
വിളിക്കാംനമ്പർ: 9633115545, 9446450725. ബുക്കിങ് ആരംഭിച്ചു. നിങ്ങളുടെ സീറ്റ് ഉടൻ ബുക്ക് ചെയ്യൂ.
#cheap ksrtc #celebrate #Onam #Idukki
