വടക്കാഞ്ചേരി : യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അലക്കുപുര സ്വദേശിവെളിപ്പറമ്പിൽ വീട്ടിൽ വി.ജി മനോജ് (36) ആണ് മരിച്ചത് .
അവണൂർ പഞ്ചായത്തിലെ അലക്കുപുര സെന്ററിൽ നെഹ്റു ക്ലബ്ബിനു സമീപം ആൾതാമസമില്ലാത്ത ഫ്ലാറ്റിന്റെ വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. പെയിന്റിംഗ് തൊഴിലാളിയാണ് യുവാവ് .
സംസാര വൈകല്യമുള്ള ഇയാൾ അവിവാഹിതനാണ്. ഫ്ലാറ്റിന് സമീപമുള്ള ഒറ്റമുറി വീട്ടിലായിരുന്നു താമസം. സുഹൃത്ത് രാവിലെ ജോലിക്ക് പോകാനായി മനോജിനെ വിളിക്കാനെത്തിയപ്പോഴാണ് തൊട്ടടുത്തെ ഫ്ലാറ്റിന് സമീപം മരിച്ച നിലയിൽ വീണു കിടക്കുന്നതായി കണ്ടെത് .
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. പരേതരായ ഗോപാലകൃഷ്ണൻ , പപ്പന തുടങ്ങിയവരാണ് മാതാപിതാക്കൾ.
A young man died under mysterious circumstances in Thrissur