തൃശ്ശൂർ: 2017-ൽ 15 വയസ്സുകാരിയായ പെൺകുട്ടി താമസിക്കുന്ന വീടിനു പുറകിലുള്ള കുളിമുറിയിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച ചെമ്മന്തിട്ട പുതുശ്ശേരി സ്വദേശി പാമ്പുങ്ങൽ വീട്ടിൽ 60 വയസ്സുള്ള അജിതനെ കുറ്റക്കാരനെന്ന് കണ്ടെത്തി. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി എസ് ലിഷ തടവും പിഴയും ശിക്ഷ വിധിച്ചത്.

15 വയസ്സുകാരിയായ പെൺകുട്ടിയുടെ അമ്മയ്ക്കും സഹോദരിക്കും ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി നൽകി മയക്കി കിടത്തിയതിനുശേഷം പെൺകുട്ടിയെ അതിക്രൂരമായി രീതിയിൽ പലതവണ ബലാത്സംഗം ചെയ്യുകയും ചെയ്തെന്ന പരാതിയിലാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചത്.
കേസിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ ബന്ധു മരിച്ചതിനെത്തുടർന്ന് മറ്റു ബന്ധുക്കൾ വീട്ടിൽ വന്നതോടെയാണ് പെൺകുട്ടി പീഡന വിവരം ബന്ധുക്കളോട് പറയുന്നത്. ഇതോടെ കുന്നംകുളം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സബ് ഇൻസ്പെക്ടറായിരുന്ന യുകെ ഷാജഹാന്റെ നിർദ്ദേശപ്രകാരം വുമൺ സിവിൽ പോലീസ് ഓഫീസർ ഉഷ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി.
തുടർന്ന് സബ് ഇൻസ്പെക്ടറായ ജി. ഗോപകുമാറാണ് കേസന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. 23 സാക്ഷികളെ വിസ്തരിക്കുകയും 17ഓളം രേഖകളും തൊണ്ടിമുതലുകളും ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു.
കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ട് കെഎസ് ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിന് വേണ്ടി അഡ്വ: അമൃതയും, അഡ്വ: സഫ്നയും കുന്നംകുളം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സുജിത്ത് കാട്ടിക്കുളവും പ്രവർത്തിച്ചിരുന്നു.
Accused in rape case gets five years life imprisonment and Rs 525000 fine
