കോഴിക്കോട്: (www.truevisionnews.com)കോട്ടൂളിയിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 11 പേർക്ക് പരിക്കേറ്റു. താമരശ്ശേരി-കോഴിക്കോട് റൂട്ടിലോടുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ആരുടേയും പരിക്ക് ഗുരുതരമല്ല.

താമരശ്ശേരിയിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസ് ആണ് നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിലിടിച്ചത്. എതിർദിശയിലേക്ക് കയറിക്കൊണ്ടാണ് മരത്തിലിടിച്ചത്.
അപകടം നടക്കുമ്പോൾ മരത്തിനടുത്തായി സ്കൂൾ കുട്ടികളും രക്ഷിതാക്കളും ഉണ്ടായിരുന്നു. അവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
ഓട്ടോ യൂടേൺ എടുത്തപ്പോൾ വെട്ടിച്ചതാണ് അപകടത്തിന് കാരണമായത്. ഇന്ന് രാവിലെ 7 :30 ഓടെയാണ് അപകടമുണ്ടായത്. പൊലീസ് കേസെടുത്തു.
A private bus lost control and hit a tree in Kozhikode
