കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിന്‍റെ പേരില്‍ വ്യാജരേഖ ചമച്ച കേസില്‍ കുറ്റാരോപിതയായ വിദ്യ കെയ്ക്ക് ഗവേഷണത്തിന് സീറ്റ് തരപ്പെടുത്തുന്നതിനായി വെസ് ചാന്‍സലര്‍ ഇടപെട്ടതായി ആരോപണം. ദളിത് ആക്ടിവിസ്റ്റ് ദിനു വെയിലാണ് ഗുരുതര ആരോപണവുമായി വന്നിട്ടുള്ളത്.

വിദ്യ കെ സീറ്റ് തരപ്പെടുത്തിയ രീതിയേക്കുറിച്ച് പരാതി ഉയര്‍ത്തിയപ്പോള്‍ കാലടി സര്‍വ്വകലാശാല വെസ് ചാന്‍സലര്‍ പൊതുവേദിയില്‍ വച്ച് അപമാനിച്ചുവെന്നും ദളിത് ആക്ടിവിസ്റ്റ് ദിനു വെയില്‍ ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നു.
കാലടി സർവകലാശാലയിലെ എസ് സി / എസ് ടി സെല്ലിന് പരാതി നല്‍കിയപ്പോള്‍ പരാതിക്കാര്‍ സര്‍വ്വകലാശാലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു വൈസ് ചാന്‍സലര്‍ ആരോപിച്ചതെന്നും ദിനു വെയില്‍ ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നു. സംവരണ തത്വം അട്ടിമറിച്ചായിരുന്നു വിദ്യയ്ക്ക് സീറ്റ് നല്‍കിയതെന്നായിരുന്നു പരാതി.
അതേസമയം വ്യാജ പ്രവൃത്തി പരിചയരേഖ സമര്‍പ്പിച്ച് അട്ടപ്പാടി കോളേജില്‍ ജോലിക്ക് ശ്രമിച്ച വിദ്യക്കെതിരെ കാലടി സര്‍വകലാശാലയിലെ മലയാളം വിഭാഗം രംഗത്ത് വന്നിട്ടുണ്ട്. വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സംബന്ധിച്ച് അന്വേഷണം വേണമെന്നാണ് മലയാളം വിഭാഗം ആവശ്യപ്പെട്ടിട്ടുള്ളത്.
വിദ്യ കെയുടെ ഗവേഷണ ഗൈഡ് സ്ഥാനത്ത് നിന്ന് ബിച്ചു എക്സ്‌മലയിൽ പിന്മാറിയിട്ടുണ്ട്. വിദ്യ കെ നിയമപരമായി നിരപരാധിത്വം തെളിയിരുന്നത് വരെ ഗൈഡ് സ്ഥാനത്ത് നിന്ന് മാറിനിൽക്കുകയാണെന്ന് ബിച്ചു എക്സ്മല കാലടി സർവകലാശാലയെ അറിയിച്ചിട്ടുണ്ട്.
Vidya got a seat for research after the intervention of the vice-chancellor, Dinu Veil with the allegation
