ബാംഗ്ലൂർ : (www.truevisionnews.com) കേരളത്തിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പുനസംഘടന വിവാദം ഉമ്മൻചാണ്ടിയെ അറിയിക്കാൻ എ ഗ്രൂപ്പ്. ഇതിനായി ഗ്രൂപ്പ് നേതാക്കൾ ബാംഗ്ലൂരിലെത്തി. എ ഗ്രൂപ്പിന് പിന്നാലെ ഐ ഗ്രൂപ്പും പരാതി ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്.

ബ്ലോക്ക് പ്രസിഡൻ്റുമാരെ തെരഞ്ഞെടുത്തതിൽ എ ഗ്രൂപ്പിനെ അനുനയിപ്പിക്കാൻ ഇതുവരെയും ഔദ്യോഗിക നേതൃത്വത്തിന് ആയിട്ടില്ല. ബാംഗ്ലൂരിൽ ചികിത്സയിൽ കഴിയുന്ന ഉമ്മൻചാണ്ടിയെ വിവാദങ്ങൾ അറിയിക്കാൻ എ ഗ്രൂപ്പ് നേതാക്കൾ ബാംഗ്ലൂരിലെത്തി.
എം എം ഹസൻ, ബെന്നി ബഹനാൻ, കെ സി ജോസഫ് എന്നിവരാണ് ഉമ്മൻചാണ്ടിയെ നേരിൽ കാണുക. പുനസംഘടനയിലെ അതൃപ്തിയിൽ എ ഗ്രൂപ്പിന്റെ തുടർ നീക്കങ്ങൾ എങ്ങനെയെന്ന് ഉമ്മൻചാണ്ടിയുമായി ആലോചിച്ച് തീരുമാനിക്കും.
യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിലെ എ ഗ്രൂപ്പ് സ്ഥാനാർത്ഥി ആരെന്ന കാര്യത്തിലും ഉമ്മൻചാണ്ടിയോട് അഭിപ്രായം തേടും. രാഹുൽ മാങ്കൂട്ടത്തിൽ, ജെ.എസ് അഖിൽ എന്നിവരിൽ ആര് സ്ഥാനാർഥിയാവും എന്ന കാര്യത്തിൽ ഇതുവരെയും സമവായത്തിലെത്താൻ കഴിഞ്ഞിട്ടില്ല.
ഉമ്മൻചാണ്ടിയുടെ തീരുമാനമാവും ഇക്കാര്യത്തിൽ അന്തിമം. പുനസംഘടനയിലെ അതൃപ്തിയിൽ ഐ ഗ്രൂപ്പും ഹൈക്കമാന്റിന് പരാതി നൽകി കഴിഞ്ഞു.
എന്നാൽ, ഗ്രൂപ്പുകളുടെ പ്രതിഷേധം കാര്യമാക്കേണ്ടെന്നാണ് ഔദ്യോഗിക നേതൃത്വത്തിന്റെ നിലപാട്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് പട്ടിക തയ്യാറാക്കിയതെന്ന് ഹൈക്കമാന്റിനെ ബോധ്യപ്പെടുത്താൻ കഴിയും എന്നാണ് വിലയിരുത്താൻ.
A Group to inform Oommen Chandy about the Block Congress Committee reorganization controversy
