May 5, 2025 07:25 PM

തിരുവനന്തപുരം: ( www.truevisionnews.com ) സ്വന്തം പിതാവായ കെ കരുണാകരനോട് മോശം വാക്കുകൾ ഉപയോഗിച്ച കെ മുരളീധരൻ മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നതിൽ അത്ഭുതമില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. സ്വന്തം അനുഭവം കെ മുരളീധരൻ മറ്റുള്ളവരിൽ ആരോപിക്കുകയാണ്. കെ മുരളീധരനെ കുറിച്ച് ഏറ്റവും നന്നായി അറിയുന്നത് കോൺഗ്രസ് നേതാക്കൾക്ക് തന്നെയാണ്.

രാജ്മോഹൻ ഉണ്ണിത്താനെ പോലുള്ളവരോട് ചോദിച്ചാൽ അറിയാം കെ മുരളീധരൻ ആരാണെന്ന്. രാജ്മോഹൻ ഉണ്ണിത്താന്റെ വാർത്താ സമ്മേളനങ്ങൾ ഇപ്പോഴും യൂട്യൂബിൽ ഉണ്ട്. ശിവൻകുട്ടി പറഞ്ഞു. വിഴിഞ്ഞം പദ്ധതി ജനങ്ങളുടെ ആകെ പദ്ധതിയാണ്. എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമാണ് വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായത്. എൽഡിഎഫ് സർക്കാർ തുടങ്ങിവച്ച പദ്ധതി എൽഡിഎഫ് സർക്കാർ തന്നെ പൂർത്തിയാക്കി.

അതിന്റെ കൊതിക്കെറുവാണ് കോൺഗ്രസ് നേതാക്കൾക്ക്. അതുകൊണ്ടാണ് മ്ലേച്ഛമായ ഭാഷ ഉപയോഗിക്കുന്നത്. കോൺഗ്രസ് നേതാക്കൾ അവരുടെ സംസ്കാരമാണ് കാണിക്കുന്നത്. ഇതൊക്കെ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. കേരളത്തിന്റെ സമഗ്ര വികസനത്തിന് എൽഡിഎഫ് സർക്കാർ തുടരണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

No surprise Muraleedharan's words criticizing his own father Minister V Sivankutty

Next TV

Top Stories










GCC News