പ്രസവ അവധി; സർക്കാറിനെ പറ്റിച്ചാൽ ശമ്പളം തിരിച്ചടക്കണം, അമ്മൂമ്മയായപ്പോൾ നോട്ടീസ്

പ്രസവ അവധി; സർക്കാറിനെ പറ്റിച്ചാൽ ശമ്പളം തിരിച്ചടക്കണം, അമ്മൂമ്മയായപ്പോൾ നോട്ടീസ്
Jun 7, 2023 08:31 AM | By Vyshnavy Rajan

കണ്ണൂർ : വേനലവധിക്കാലത്ത് പ്രസവിച്ച അധ്യാപികമാര്‍ ഈ കാലം പ്രസവാവധിയിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ വാങ്ങിയ ശമ്പളം തിരിച്ചടയ്ക്കേണ്ടിവരും. പ്രസവം അവധിക്കാലത്ത് നടക്കുകയും പ്രസവാവധി ജൂണ്‍ മുതല്‍ എടുക്കുകയും ചെയ്തവരില്‍നിന്നാണ് തുക തിരിച്ചുപിടിക്കുന്നത്.

മക്കള്‍ക്കും മക്കളായപ്പോഴാണ് ഒരു അധ്യാപികയ്ക്ക് നോട്ടീസ് വന്നത്. ഒരുദിവസം മുതല്‍ 60 ദിവസം വരെ അധിക അവധിയെടുത്തവര്‍ ഈ കൂട്ടത്തിലുണ്ട്. കുഞ്ഞിനെ നോക്കാനാണെങ്കിലും സര്‍ക്കാരിനെ പറ്റിച്ച് അധിക അവധിയെടുത്ത്, ശമ്പളം കൈപ്പറ്റിയതാണ് പ്രശ്നം.

സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും രേഖകളുടെ പരിശോധന നടന്നു. ഈ കാലയളവില്‍ പ്രസവിച്ചവര്‍ കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനാണ് നിര്‍ദേശം. പ്രഥമാധ്യാപകര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വഴി റിപ്പോര്‍ട്ട് നല്‍കി.

അവധിക്കാലത്ത് നടന്ന പ്രസവവുമായി ബന്ധപ്പെട്ടുള്ള കണക്ക് നേരത്തേയും ശേഖരിച്ചിരുന്നു.എന്നാല്‍ യഥാര്‍ഥ പ്രസവത്തീയതി മറച്ചുവച്ച് പ്രസവാവധി ലഭിക്കാന്‍ ശ്രമിച്ച കേസുകളിലാണ് ഇപ്പോള്‍ തിരിച്ചടവ് നിര്‍ദേശിച്ചത്.

ആറുമാസമാണ് പൂര്‍ണശമ്പളത്തോടെ പ്രസവാവധി ലഭിക്കുക. ആദ്യകാലം അപേക്ഷ മാത്രമാണ് നല്‍കുക. സ്കൂള്‍ മേലധികാരിക്ക് നല്‍കുന്ന അവധിക്കത്തില്‍ പ്രസവത്തീയതി രേഖപ്പെടുത്തണം. പിന്നീട് അതില്‍ വ്യക്തത വന്നു. പ്രസവദിവസം തൊട്ടുതന്നെ പ്രസവാവധി വേണമെന്ന് നിര്‍ദേശിച്ചു.

അനുബന്ധമായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വെക്കണം. എന്നാല്‍ കുഞ്ഞിന്റെ ജനനസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല. ഈ കൃത്യത വന്നിട്ടും ചിലര്‍ പ്രസവാവധി തുടങ്ങുന്ന തീയതി ജൂണ്‍ മുതല്‍ എഴുതി.

അവധിക്കാലമായ ഏപ്രില്‍, മേയ് മാസങ്ങളില്‍ പ്രസവിച്ച അധ്യാപികമാരാണ് സ്കൂള്‍ തുറക്കുന്ന ജൂണ്‍ ഒന്നിന് പ്രസവിച്ചതായി കാണിച്ച് ആ തീയതി മുതല്‍ ആറുമാസം പ്രസവാവധി എടുത്തത്.

ഈ വിഷയം പല ജില്ലകളിലും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ നിര്‍ദേശിച്ചത്. അവധിയെടുത്തവര്‍ക്ക് പകരം ദിവസവേതനാടിസ്ഥാനത്തില്‍ ആളെ നിയമിക്കും. ഇതിന്റെ വേതനവും സര്‍ക്കാര്‍ നല്‍കണം.

ഗര്‍ഭിണിയായ ഒരു അധ്യാപിക 2007 ഫെബ്രുവരി 15-ന് സ്കൂളില്‍ വന്ന് പഠിപ്പിച്ചു. രാത്രി പ്രസവവേദന വന്നു. അന്ന്‌ രാത്രി പ്രസവിച്ചു.പിറ്റേദിവസം ശിവരാത്രി. ഫെബ്രുവരി 17-ന് പ്രസവാവധിയുടെ അപേക്ഷ കൊടുത്തു. എന്നാല്‍ ഇപ്പോള്‍ രണ്ടു ദിവസത്തെ (ഫെബ്രുവരി 15, 16) ശമ്പളം തിരിച്ചടക്കാന്‍ നിര്‍ദേശം വന്നു.

പ്രസവാവധി നാളില്‍ തന്നെ പ്രസവിക്കണമെന്നാണത്രേ നിര്‍ദേശത്തില്‍ പറയുന്നത്. ഒരു അധ്യാപിക മാര്‍ച്ച്‌ അവസാനം പ്രസവിച്ചു.ആദ്യം കാഷ്വല്‍ ലീവ് കൊടുത്തു. പിന്നീട് പ്രസവാവധിയും. എന്നാല്‍ പ്രസവാവധി കൊടുത്തത് ജൂണ്‍ ഒന്നിന്. 60 ദിവസത്തിലധികം ദിവസത്തെ തുക ഇവര്‍ തിരിച്ചടയ്ക്കണം.

maternity leave; Salary must be paid back if the government is offended, notice given when you become a grandmother

Next TV

Related Stories
 ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

May 10, 2025 08:49 PM

ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

ഇടുക്കി കൊമ്പൊടിഞ്ഞാലിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച...

Read More >>
'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

May 10, 2025 03:39 PM

'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന്...

Read More >>
പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

May 10, 2025 02:24 PM

പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

പേരാമ്പ്രയില്‍ അപ്പോളോ ടയേഴ്‌സ് തൊഴിലാളി ലോറി ദേഹത്ത് കയറി...

Read More >>
Top Stories