തൃശൂർ : തൃശ്ശൂരിൽ എം.ഡി.എം.എ യും ഹാഷിഷുമായി 2 യുവാക്കൾ അറസ്റ്റിൽ.ലക്ഷങ്ങൾ വിലവരുന്ന ലഹരി മരുന്നാണ് പിടികൂടിയത്. അന്തിക്കാട് കിഴുപ്പുള്ളിക്കരയിൽ നിന്ന് അര കിലോ ഹാഷിഷ് ഓയിലും 13 ഗ്രാം എം ഡി.എം.എ യുമായി രണ്ടു യുവാക്കൾ അറസ്‌റ്റിലായി.

കിഴുപ്പുള്ളിക്കര സ്വദേശി ഇട്ടിയാടത്ത് വീട്ടിൽ വിഷ്ണു (25 വയസ്സ്). ചിറയ്ക്കൽ ഇഞ്ചമുടി സ്വദേശി അൽക്കേഷ്(22 വയസ്സ്) എന്നിവരെയാണ് റൂറൽ എസ്. പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നേതൃത്വത്തിൽ പിടികൂടിയത്. തൃശ്ശൂർ റൂറൽ എസ്.പി. ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പോലീസ് മഫ്തിയിൽ പല സംഘങ്ങളായി വളഞ്ഞാണ് പ്രതികളെ പിടികൂടിയത്.
പോലീസ് സംഘത്തിനു നേരേ അക്രമാസക്തരാകാൻ ശ്രമിച്ച ഇവരെ ഏറെ ശ്രമകരമായാണ് കസ്റ്റഡിയിലെടുത്തത്. യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കവർച്ച നടത്തിയതിന് കാട്ടൂർ സ്റ്റേഷനിലും മദ്യപിച്ച് ബാറിൽ എത്തിയവരെ ആക്രമിച്ചതിന് ചേർപ്പ് സ്റ്റേഷനിലും വിഷ്ണുവിന് ക്രിമിനൽ കേസ്സുണ്ട്.
കൂടാതെ വിഷ്ണുവിന് തൃശൂരും അൽക്കേഷിന് ചേർപ്പിലും എക്സൈസിൽ കഞ്ചാവു കേസ്സുമുണ്ട്. വിദ്യാർത്ഥികൾക്കും , യുവാക്കൾക്കും ഇടയിൽ വിൽപന നടത്തുവാനാണ് മയക്കുമരുന്ന് എത്തിച്ചെതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ പറഞ്ഞു.
ഇവർക്ക് മയക്കുമരുന്ന് ലഭിച്ചതിൻ്റെ ഉറവിടവും, വിൽപന നടത്തിയവയെയും കുറിച്ച് പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ എസ് പി ഷാജ് ജോസ് , ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. സി.ആർ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ അന്തിക്കാട് ഇൻസ്പെക്ടർ പി.കെ.ദാസ്, ഡാൻസാഫ് ഇൻസ്പെക്ടർ ബി.കെ. അരുൺ , എസ്.ഐ. പി.ജയകൃഷ്ണൻ , എ.എസ്.ഐ. ടി.ആർ.ഷൈൻ, സീനിയർ സി.പി.ഒ സൂരജ്.വി.ദേവ് , മിഥുൻ കൃഷ്ണ, , ഇ.എസ്.ജീവൻ, സോണി സേവിയർ, സി.പി.ഒ മാരായ കെ.എസ്. ഉമേഷ്, പി.വി.വികാസ് , അന്തിക്കാട് എസ്.ഐ. സി.ഐശ്വര്യ, സീനിയർ സി.പി.ഒ സി.എം.മുരുകദാസ്, സഹദ്, വിപിൻ ,ജിബിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
2 youths arrested with deadly drugs in Thrissur
