കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര വിക്ടറി ടൈൽസിലെ തൊഴിൽ തർക്കം ഒത്തുതീർപ്പായി. സ്ഥാപനത്തിൽ സമരം ചെയ്ത 7 തൊഴിലാളികളിൽ 4 പേരെ തിരിച്ചെടുക്കും.

ബാക്കി 3 പേരുടെ സസ്‌പെൻഷൻ നിലനിർത്തി അന്വേഷണം നടത്താനും തീരുമാനം. ജില്ലാ ലേബർ ഓഫീസറിന്റെയും ഡിവൈഎസ്പിയുടെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് ഒത്തുതീർപ്പായത്.
ഏഴ് തൊഴിലാളികളെ പിരിച്ചുവിട്ടതിനെതിരെ സിഐടിയു, ബിഎംഎസ് സംഘടനകളുടെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ 29 നാണ് സമരം തുടങ്ങിയത്. സമരം അക്രമാസക്തമായതിനെ തുടർന്നാണ് ഒത്തു തീർപ്പ് ചർച്ച നടത്തിയത്.
Labor dispute at Kozhikode Perampra Victory Tiles settled
