കോട്ടയം : (www.truevisionnews.com) കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന യുവജന കമീഷൻ സ്വമേധയാ കേസെടുത്തു.

രണ്ടാംവർഷ ഫുഡ് ടെക്നോളജി ബിരുദ വിദ്യാർഥിനിയും തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനിയുമായ ശ്രദ്ധ സതീഷിനെ വെള്ളിയാഴ്ച വൈകിട്ടാണ് കോളജ് ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
കോളജിനെതിരെ സമൂഹമാധ്യമങ്ങൾ വഴി പ്രതികരിച്ചതിന്റെ പേരിൽ കഴിഞ്ഞ ദിവസം ശ്രദ്ധയുടെ മൊബൈൽ അധ്യാപകർ പിടിച്ചെടുത്തതായും ഇതിന് പിന്നാലെ ഒരു അധ്യാപകനില്‍നിന്നും അപമാനം നേരിടേണ്ടി വന്നതായും കോളജിലെ വിദ്യാർഥികൾ ആരോപിച്ചിരുന്നു.
ശ്രദ്ധയുടെ മരണത്തിൽ കാത്തിരപ്പള്ളി അമൽ ജ്യോതി കോളജിൽ വിദ്യാർഥികള്‍ പ്രതിഷേധം ആരംഭിച്ചു.
വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല പൊലീസ് മേധാവിയോട് യുവജന കമീഷൻ ചെയർമാൻ എം. ഷാജർ ആവശ്യപ്പെട്ടു.
Incident of college student committing suicide; The Youth Commission voluntarily took the case
