മാഹി: (www.truevisionnews.com)കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിയിൽ സ്കൂൾ തുറക്കുന്നത് ജൂൺ ഏഴിൽ നിന്ന് 14ലേക്ക് മാറ്റിയതായി പുതുച്ചേരി എജ്യുക്കേഷൻ ഡയരക്ടർ അറിയിച്ചു.

പുതുച്ചേരി സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് ജൂൺ 14ന് ആയിരിക്കുമെന്ന് മുഖ്യമന്ത്രി എൻ. രംഗസാമി വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.
സൂര്യാതാപം ഉയർന്നതിനാൽ വിദ്യാർഥികൾക്ക് ആരോഗ്യ പ്രശ്നമുണ്ടായേക്കുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് 13 വരെ മധ്യവേനൽ അവധി ദീർഘിപ്പിച്ചത്.
School opening extended in Mahi
