കാഞ്ഞങ്ങാട്: (truevisionnews.in) കാസർകോട് ബൈക്ക് യാത്രികനിൽനിന്നും എട്ടു ലക്ഷം രൂപ ഹവാല പണം പിടികൂടി. തളങ്കര പട്ടേൽ റോഡ് ഫാഹിദ് മാൻസിലിൽ മുഹമ്മദ് ഷാഫിയാണ് പൊലീസ് പിടിയിലായത്.കുശാൽ നഗർ റെയിൽവേ ഗേറ്റിനു സമീപം നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.

ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ഉള്ള ഓപ്പറേഷൻ ക്ലീൻ കാസർകോട് രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ബാലകൃഷ്ണൻ നായരുടെയും ഇൻസ്‌പെക്ടർ കെ.പി ഷൈനിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. അബൂബക്കർ കല്ലായി, നികേഷ്, ജിനേഷ്, പ്രണവ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
Hawala money seized from Kanhangad biker