കൊച്ചി: യു.പി.എസ്.സി സിവിൽ സർവിസിലേക്കുള്ള പ്രിലിമിനറി പരീക്ഷ നടക്കുന്നതിനാൽ ഞായറാഴ്ച കൊച്ചി മെട്രോ സർവിസ് സമയം ദീർഘിപ്പിച്ചു.
മെട്രോ സർവിസ് ഞായറാഴ്ച രാവിലെ ആറ് മുതൽ ആലുവ, എസ്.എൻ ജങ്ഷൻ സ്റ്റേഷനുകളിൽ നിന്ന് ആരംഭിക്കും. 7.30നാണ് ഞായറാഴ്ചകളിൽ സർവിസ് ആരംഭിച്ചിരുന്നത്. രാവിലെ ആറ് മുതൽ 7.30വരെ 15 മിനിറ്റ് ഇടവേളകളിലായിരിക്കും സർവിസ്.
Civil Service Exam: Extra service tomorrow in Kochi Metro