കോഴിക്കോട് ഹോട്ടൽ മുറിയിലെ കൊലപാതകം: സിദ്ദീഖിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി

കോഴിക്കോട് ഹോട്ടൽ മുറിയിലെ കൊലപാതകം: സിദ്ദീഖിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി
May 26, 2023 09:08 PM | By Susmitha Surendran

കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ഹോട്ടൽ മുറിയിൽ ക്രൂരമായി കൊല്ലപ്പെട്ട തിരൂരിലെ ഹോട്ടലുടമ സിദ്ദീഖിന്‍റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.

അഴുകിയ മൃതദേഹത്തിൽ ലോഹത്തിന്റെയോ ആയുധത്തിന്റെയോ അവശിഷ്ടങ്ങളുണ്ടോ മൃതദേഹത്തിന്റെ മുഴുവൻ ഭാഗങ്ങളും ഉണ്ടോ എന്നിവ സ്ഥിരീകരിക്കാനായിരുന്നു പരിശോധന.

ഉച്ചക്ക് രണ്ടു മണിയോടെയാണ് കേസ് അന്വേഷിക്കുന്ന തിരൂർ പൊലീസ് മൃതദേഹം മെഡിക്കൽ കോളജിൽ എത്തിച്ചത്. രണ്ടു ട്രോളി ബാഗുകളിലായി കണ്ടെത്തിയ മൃതദേഹം ഒറ്റ ബാഗിലാക്കിയാണ് എത്തിച്ചത്.

വൈകീട്ട് 4.20 ഓടെ പോസ്റ്റ്മോർട്ടം ആരംഭിച്ചു. ആന്തരിക അവയവങ്ങൾ രാസപരിശോധനക്ക് വിധേയമാക്കും. അന്തിമ റിപ്പോർട്ടിൽനിന്ന് മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ.

ഫോറൻസിക് സർജൻ ഡോ. സുജിത് ശ്രീനിവാസന്‍റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം തിരൂർ കോരങ്ങോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിലേക്ക് കൊണ്ടുപോയി. മലപ്പുറം എ.എസ്.പി (യു.ടി) ഷഹൻഷാ, തിരൂർ ഡിവൈ.എസ്.പി കെ.എസ്. ബിജു എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി.

Kozhikode hotel room murder: Siddique's body post-mortem

Next TV

Related Stories
അട്ടപ്പാടിയില്‍ ഏറ്റുമുട്ടി കാട്ടാനകള്‍; കുട്ടിയാന ചരിഞ്ഞു

Jun 3, 2023 10:38 AM

അട്ടപ്പാടിയില്‍ ഏറ്റുമുട്ടി കാട്ടാനകള്‍; കുട്ടിയാന ചരിഞ്ഞു

ഊരിന് സമീപത്തേക്ക് വീണ്ടും എത്തിയ ആനകൾ തമ്മിൽ കൊമ്പ്...

Read More >>
ട്രെയിൻ ദുരന്തം; സദ്ദാം ഹുസൈന്റെ മരണം കോഴിക്കോടിന് ഞെട്ടലായി

Jun 3, 2023 10:36 AM

ട്രെയിൻ ദുരന്തം; സദ്ദാം ഹുസൈന്റെ മരണം കോഴിക്കോടിന് ഞെട്ടലായി

അവധിയെടുത്ത് നാട്ടിലേക്ക് പോയ സദ്ദാം ഹുസൈൻ അടുത്ത ആഴ്ച നടക്കുന്ന ഡേമാർട്ട് കടിയങ്ങാട് ഹൈപ്പർമാർക്കെറ്റിന്റെ ഉദ്ഘാടനത്തിനായി മടങ്ങവെയാണ്...

Read More >>
നാദാപുരത്ത് വ്യാജ വിമാന ടിക്കറ്റ് നിർമ്മിച്ച് തട്ടിപ്പ്; യുവാവ് പിടിയിൽ

Jun 3, 2023 07:53 AM

നാദാപുരത്ത് വ്യാജ വിമാന ടിക്കറ്റ് നിർമ്മിച്ച് തട്ടിപ്പ്; യുവാവ് പിടിയിൽ

നാദാപുരം യൂണിമണി ഫിനാൻഷ്യൽ സർവീസ് കമ്പനിയിലെ ജീവനക്കാരൻ ജിയാസിനെയാണ് നാദാപുരം പോലീസ്...

Read More >>
വീട്ടിൽ കഞ്ചാവ്‌ ചെടി കുഴിച്ചിട്ടു; മലപ്പുറത്ത് യുവാവ് പൊലീസ് പിടിയിൽ

Jun 3, 2023 07:01 AM

വീട്ടിൽ കഞ്ചാവ്‌ ചെടി കുഴിച്ചിട്ടു; മലപ്പുറത്ത് യുവാവ് പൊലീസ് പിടിയിൽ

ഇത്തരം വാർത്തകൾ പതിവാണെങ്കിലും സുരേഷ് കഞ്ചാവ് നട്ടത് ഉപയോഗത്തിന് മാത്രമല്ല, മറ്റൊരു ആഗ്രഹം കൂടിയുണ്ടായിരുന്നു ഇതിന്...

Read More >>
Top Stories