തിരുവനന്തപുരം: തീപ്പിടുത്തമുണ്ടായ കിൻഫ്രയിൽ രക്ഷാപ്രവർത്തനത്തിനിടയിൽ ജീവൻ പൊലിഞ്ഞ രഞ്ചിത്തിൻ്റെ കണ്ണുകൾ ഇനിയും വെളിച്ചം പകരും. കണ്ണുകൾദാനം ചെയ്യാൻ ബന്ധുക്കൾ സന്ധത അറിച്ചു.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് തിരുവനന്തപുരം തുമ്പയിലെ മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ്റെ ഗോഡൗണ്ടിൽ തീപ്പിടുത്തം ഉണ്ടായത്. തീയണക്കുന്നതിനിടെ രാഞ്ജിത്തിൻ്റെ ദേഹത്തേക്ക് ചുമർഭിത്തി ഇടിഞ്ഞ് വീഴുകയായിരുന്നു.
മുപ്പത്തിമൂന്നുകാരനായ രാഞ്ജിത്ത് നേരത്തെ അവയ ദാന സമ്മത പത്രം നൽകിയിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. തിരുവന്തപുരം കിൻഫ്രാ ആശുപത്രിയിലാണ് രാഞ്ജിത്തിൻ്റെ മൃതദേഹമുള്ളത്.
The light will not go out; The fire force officer will donate Ranjith's eyes
