ബോളിവുഡില്‍ അരങ്ങേറി വളരെ പെട്ടെന്ന് തന്നെ താരപദവിയിലേയ്ക്ക് ഉയര്‍ന്നുവന്ന നടിയാണ് കൃതി സനോന്‍. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരത്തിന് നിരവധി യുവ ആരാധകരുമുണ്ട്. ഹീറോപാണ്ടി എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറിയ കൃതി പിന്നീട് ദില്‍വാലെ, റാബ്ത, ബറേലി കി ബര്‍ഫി, ലൂക്ക ചുപ്പി, മിമി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. മോഡലിങ് വഴിയാണ് താരം സിനിമയില്‍ എത്തുന്നത്.

= https://www.instagram.com/p/CsBlsGdSbZy/?utm_source=ig_web_copy_link&igshid=MTIyMzRjYmRlZg==
മോഡലിങ് കരിയറിന്‍റെ തുടക്ക കാലത്ത് താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ചും വെല്ലുവിളികളെ കുറിച്ചുമെല്ലാം താരം തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രമായ 'ആദിപുരുഷ്'-ന്‍റെ ട്രെയിലർ ലോഞ്ച് ഇവന്‍റിനെത്തിയ കൃതിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സെലിബ്രിറ്റി ഡിസൈനർമാരായ അബുജാനി സന്ദീപ് കോസ്‌ല ഒരുക്കിയ സാരിയിലാണ് താരം എത്തിയത്.
= https://www.instagram.com/reel/CsB3tM1pVN0/?utm_source=ig_web_copy_link&igshid=MTIyMzRjYmRlZg==
സർദോസി ബോർഡറുള്ള ഖാദി സാരി ചുറ്റിയ കൃതി, കേരള കോട്ടൻ സാരി ദുപ്പട്ട പോലെ സ്റ്റൈൽ ചെയ്തു. 24 കാരറ്റ് ഗോൾഡ് ഖാദി ബ്ലോക് പ്രിന്റാണ് കേരള സാരിയുടെ പ്രത്യേകത. ചുവപ്പും ഗോൾഡനും ചേരുന്ന വർക്കുകൾ സാരിയെ മനോഹരമാക്കി. കോപ്പർ പൂക്കളും മരതകക്കല്ലുകളും ചേർന്ന ബ്ലൗസ് ആണ് താരം പെയര്‍ ചെയ്തത്.
= https://www.instagram.com/p/CsDKKmat7b3/?utm_source=ig_web_copy_link&igshid=MTIyMzRjYmRlZg==
നീറ്റ് ബൺ സ്റ്റൈലിലൊരുക്കിയ മുടിയിൽ മുല്ലപ്പൂ ചൂടിയിരുന്നു. ജാനകി എന്ന കഥാപാത്രത്തെയാണ് ആദിപുരുഷിൽ കൃതി അവതരിപ്പിക്കുന്നത്. രാമായണത്തെ അസ്പദമാക്കി ഒരുക്കുന്ന ബിഗ്ബജറ്റ് സിനിമയിൽ പ്രഭാസ്, സെയ്ഫ് അലി ഖാൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Kriti Sanon resplendent in 24 carat gold print Kerala cotton saree; Pictures go viral
