( www.truevisionnews.com ) ബോളിവുഡിന്റെ 'ക്യൂട്ട് ഗേളാ'ണ് നടി അനന്യ പാണ്ഡെ. നടന്‍ ചങ്കി പാണ്ഡെയുടേയും ഭാവനയുടേയും മകളായ അനന്യ ഇതിനകംതന്നെ ബോളിവുഡില്‍ മേല്‍വിലാസം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍നിന്ന് വരുന്നതിനാല്‍ ബോളിവുഡിലേക്കുള്ള യാത്ര എളുപ്പമാവുകയും ചെയ്തു.

ഇപ്പോഴിതാ അക്ഷയ് കുമാറിനൊപ്പം കേസരി എന്ന ചിത്രത്തില്‍ അഭിനയിച്ചിരിക്കുകയാണ് അനന്യ. ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് താരമുള്ളത്. ഇതിന്റെ ഭാഗമായി അനന്യ തിരഞ്ഞെടുക്കുന്ന ഔട്ട്ഫിറ്റുകളും അനന്യയുടെ ഫാഷനും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.
സാരിയും സല്‍വാറും അണിഞ്ഞ് ട്രഡീഷണല്‍ ലുക്കിലാണ് താരം പ്രൊമോഷനുകള്‍ക്ക് എത്തിയത്. സ്‌കൈ ബ്ലൂ നിറത്തിലുള്ള ഫ്‌ളോറല്‍ സാരിയായിരുന്നു ഇതില്‍ ഏറ്റവും മനോഹരം. ഈ നേരിയ സാരിയില്‍ ഓറഞ്ച് നിറത്തിലുള്ള ഫ്‌ളോറല്‍ പ്രിന്റുകളാണ് നല്‍കിയിരിക്കുന്നത്. ഇതിനൊപ്പം നീലയും ഓറഞ്ചും നിറങ്ങള്‍ ചേര്‍ന്ന സ്ലീവ്‌ലെസ് ബ്ലൗസും താരം ധരിച്ചു.
ചുവപ്പ് നിറത്തിലുള്ള സാരിയിലും അനന്യ അതിസുന്ദരിയായിരുന്നു. സില്‍വര്‍ വര്‍ക്കുകള്‍ വരുന്ന ഈ സാരിയുടെ ബോര്‍ഡറിലും സില്‍വര്‍ ലൈനുകള്‍ നല്‍കിയിട്ടുണ്ട്. ചുവപ്പ് നിറത്തിലുള്ള ഹൈനെക്ക് വരുന്ന സ്ലീവ്‌ലെസ് ബ്ലൗസാണ് ഈ സാരിയുടെ പ്രത്യേകത.
കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച റീലില്‍ പര്‍പ്പ്ള്‍ നിറത്തിലുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത്. നിറയെ ഗോള്‍ഡന്‍ വര്‍ക്ക് വരുന്ന ഓഫ്‌ഷോള്‍ഡര്‍ ഹൈനെക്ക് ബ്ലൗസും ഇതിനൊപ്പം ധരിച്ചു.
ananyapanday sareelook kesarimovie promotion fashion
