( www.truevisionnews.com ) നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകള്‍ ഖദീജയുടെ പിറന്നാള്‍ ആഘോഷമാക്കി മീനാക്ഷി ദിലീപും നമിത പ്രമോദും. പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ നമിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ഇവരെക്കൂടാതെ സാനിയ അയ്യപ്പനും അപര്‍ണ തോമസും ആഘോഷത്തില്‍ പങ്കെടുത്തു.

ഖദീജ വേദിയില്‍ നിന്ന് പാട്ട് പാടുന്നതും മീനാക്ഷി അത് കണ്ട് ചിരിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. ഇതെല്ലാം ക്യാമറയില്‍ പകര്‍ത്തിയത് നമിതയാണ്. അതിഥികളെല്ലാം വ്യത്യസ്ത നിറത്തിലും സ്റ്റൈലിലുമുള്ള ഗൗണുകളാണ് ധരിച്ചത്.
മഞ്ഞ ഫ്‌ളോറല്‍ പ്രിന്റുകളുള്ള വെള്ള ഗൗണായിരുന്നു ഖദീജയുടെ ഔട്ട്ഫിറ്റ്. പീച്ച് നിറത്തിലുള്ള സ്ലീവ്‌ലെസ് ഗൗണില്‍ സുന്ദരിയായിരുന്നു മീനാക്ഷി. കറുപ്പും വെളുപ്പും നിറങ്ങള്‍ ചേര്‍ന്ന ഔട്ട്ഫിറ്റാണ് നമിത തിരഞ്ഞെടുത്തത്. നീല ഫ്‌ളോറല്‍ പ്രിന്റുകളുള്ള മിനി ഗൗണില്‍ സാനിയ എത്തിയപ്പോള്‍ മഞ്ഞ നിറത്തിലുള്ള ഹൈനെക്ക് ഗൗണായിരുന്നു അപര്‍ണയുടെ വേഷം.
Nadirshah daughter looks beautiful floral gown fashion
