( www.truevisionnews.com ) ലോകത്തെ ഏറ്റവും വലിയ ഫാഷന്‍ ഇവന്റ് എന്നറിയപ്പെടുന്ന മെറ്റ് ഗാലയുടെ ഈ വര്‍ഷത്തെ പതിപ്പില്‍ ശ്രദ്ധേയരായി ഇന്ത്യന്‍ സെലിബ്രിറ്റികള്‍. ഷാരൂഖ് ഖാന്‍, പ്രിയങ്ക ചോപ്ര, കിയാര അദ്വാനി തുടങ്ങിയവരായിരുന്നു ഇന്ത്യന്‍ സെലിബ്രിറ്റികളിലെ പ്രധാന മുഖങ്ങള്‍. ഗര്‍ഭിണിയായിരിക്കെയാണ് കിയാര മെറ്റ് ഗാലയിലേക്ക് ചുവടുവെച്ചത്.

നിറവയറുമായി എത്തിയ താരത്തെ ഏവരും ഹൃദ്യമായാണ് സ്വീകരിച്ചത്. പതിവുപോലെ സ്‌റ്റൈലിഷായാണ് ഷാരൂഖ് ഖാന്‍ മെറ്റ് ഗാലയിലും എത്തിയത്. മെറ്റ് ഗാലയിലേക്ക് ആദ്യമായി കിങ് ഖാന്‍ എത്തുന്നുവെന്നറിഞ്ഞപ്പോള്‍ തന്നെ ആരാധകര്‍ അത്യധികം ആവേശത്തിലായിരുന്നു. സബ്യസാചി മുഖര്‍ജി ഡിസൈന്‍ ചെയ്ത വസ്ത്രം ധരിച്ചാണ് ഷാരൂഖ് ഖാന്‍ റെഡ് കാര്‍പ്പറ്റിലെത്തിയത്. കടുവത്തല ലോക്കറ്റുള്ള മാല ഉള്‍പ്പെടെയുള്ള ആഭരണങ്ങളും ഖാന്‍ ധരിച്ചിരുന്നു.
പ്രിയങ്കാ ചോപ്രയും ജീവിതപങ്കാളി നിക്ക് ജൊനാസും ഇത്തവണയും മെറ്റ് ഗാലയിലെത്തി. നേരത്തേ 2017-ലാണ് പ്രിയങ്ക ആദ്യമായി മെറ്റ് ഗാലയിലെത്തിയത്. പിന്നീട് 2018, 2019, 2023 എന്നീ വര്‍ഷങ്ങളിലും പ്രിയങ്ക മെറ്റ് ഗാലയിലെ റെഡ് കാര്‍പ്പറ്റിലെത്തി. ബ്ലാക്ക് പോള്‍ക്ക ഡോട്ടുകളുള്ള വെളുത്ത ഗൗണാണ് പ്രിയങ്ക ധരിച്ചത്. 241 കാരറ്റിന്റെ എമറാള്‍ഡ് പെന്‍ഡന്റാണ് പ്രിയങ്കയുടെ കഴുത്തിലുണ്ടായിരുന്നത്.
സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ എക്‌സിക്യുട്ടീവ് ഡയറക്ടറായ നടാഷ പൂനവാല, മുകേഷ് അംബാനിയുടെ മകളും സംരംഭകയുമായ ഇഷ അംബാനി, പഞ്ചാബി ഗായകനും നടനുമായ ദില്‍ജിത്ത് ദൊസഞ്ജ്, സംരംഭകയായ മോന പട്ടേല്‍ എന്നിവരും മെറ്റ് ഗാലയിലെ ഇന്ത്യന്‍ മുഖങ്ങളായിരുന്നു.
Indian celebrities stood out year edition Met Gala fashion
