ഇടുക്കി: അരിക്കൊമ്പൻ കേസിലെ ഹർജിക്കാരൻ വിവേകിനെതിരെ ഇടുക്കി എസ് പിക്ക് പരാതി. പൂപ്പാറ സ്വദേശികളെ അധിക്ഷേപിച്ചെന്ന് കാട്ടിയാണ് പരാതി.

വിവേകിന്റെ പരാമർശം മനപ്പൂർവം ലഹളയുണ്ടാക്കാനും ഐക്യം നശിപ്പിക്കാനുമെന്ന് പരാതിയിൽ പറയുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ കെ എസ് അരുൺ ആണ് പരാതി നൽകിയത്.
വിവേകിന്റെ വാട്ട്സ്ആപ്പ് ശബ്ദ സന്ദേശം വിവാദമായിരുന്നു.
Complaint against Vivek, the petitioner in Arikomban case who insulted Poopara natives
