നോമ്പുതുറ സ്പെഷ്യൽ; രുചികരമായ കോഴി അട തയ്യാറാക്കാം എളുപ്പത്തിൽ

നോമ്പുതുറ സ്പെഷ്യൽ;  രുചികരമായ കോഴി അട തയ്യാറാക്കാം എളുപ്പത്തിൽ
Mar 30, 2023 04:04 PM | By Susmitha Surendran

മലബാറിന്റെ തനത് നാലുമണി പലഹാരമാണ് കോഴി അട. കൊതിപ്പിക്കുന്ന രുചിയുള്ള ഈ വിഭവം നോമ്പുതുറ പലഹാരങ്ങളിൽ ഒന്നാമനാണ്. എങ്ങനെയാണ് രുചികരമായ കോഴി അട തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?...

വേണ്ട ചേരുവകൾ...

എല്ലില്ലാത്ത ചിക്കൻ 500 ഗ്രാം

അരിപ്പൊടി 1 കപ്പ്‌

സവാള 2 ഇടത്തരം വലിപ്പമുള്ളത്

പച്ചമുളക് രണ്ടെണ്ണം

ഇഞ്ചി- വെളുത്തുള്ളി ചതച്ചത് 1 ടേബിൾ സ്പൂൺ

കുരുമുളക് ഒന്നര ടേബിൾ സ്പൂൺ

മുളക് പൊടി 1 ടേബിൾ സ്സ്പൂൺ

മഞ്ഞൾപൊടി 1 ടീസ്പൂൺ

ഗരംമസാലപൊടി 1/2 ടീസ്പൂൺ

പെരുംജീരകം 1 ടീസ്പൂൺ

എണ്ണ ആവശ്യത്തിന്

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :

കഴുകി വൃത്തിയാക്കിയ എല്ലില്ലാത്ത ചിക്കൻ കഷ്ണങ്ങളിലേക്ക് മുളക്പൊടി മഞ്ഞൾപൊടി അര ടേബിൾ സ്പൂൺ ചതച്ച കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ് എന്നിവ ചേർത്ത് നന്നായി പുരട്ടുക. ചുവടു കട്ടിയുള്ള ഒരു പത്രത്തിൽ മസാല പുരട്ടിവെച്ച ചിക്കനും അരക്കപ്പ് വെള്ളവും ചേർത്ത് വേവിക്കാൻ വെയ്ക്കുക.(കുക്കറിൽ വേവിക്കണം എന്ന് നിർബന്ധമില്ല ).

ചിക്കൻ വേവുന്ന സമയംകൊണ്ട് അടയുണ്ടാക്കാനുള്ള മാവ് തയാറാക്കാം. നേർമയിൽപൊടിച്ച അരിമാവിലേക്ക് ചൂടുവെള്ളവും ഉപ്പും കുറച്ച് എണ്ണയും ചേർത്ത് കൈയിൽവെച്ചു ഉരുട്ടാനുള്ള പാകത്തിൽ കുഴച്ചെടുക്കുക. ഒരു നനഞ്ഞ തുണികൊണ്ട് ഈ മാവിനെ പൊതിഞ്ഞു 10മിനിറ്റ് മാറ്റിവെക്കുക.

പാകത്തിന് വെന്ത ചിക്കൻ കഷ്ണങ്ങൾ തണുത്ത ശേഷം കൈകൊണ്ട് ചെറുതായി പൊടിച്ചെടുക്കുക. ഒരു പാനിൽ എണ്ണയൊഴിച്ചു പെരുംജീരകം പൊട്ടിച്ചശേഷം ചെറുതായി അരിഞ്ഞ സവാളയും പച്ചമുളകും ചേർത്ത് വഴറ്റുക.

പച്ചമണം മാറി സവാള വെന്തുവരുന്ന സമയത്ത് പൊടിച്ച ചിക്കൻ ചേർത്ത് നന്നായി ഇളക്കിയോജിപ്പിക്കുക. ഗരംമസാലപൊടിയും ആവശ്യമെങ്കിൽ ഉപ്പും കൂടെ ചേർത്തുകൊടുക്കാം. നേരത്തെ മാറ്റിവെച്ച ഒരു ടേബിൾ സ്പൂൺ കുരുമുളക് തരുതരുപ്പായി പൊടിച്ചതും കൂടി ചേർത്തിളക്കി തീ ഓഫ് ചെയ്തതിനു ശേഷം തണുക്കാനായി മാറ്റി വെയ്ക്കാം.

നാലായിമുറിച്ച വാട്ടിയ വാഴയിലയിലേക്ക് എണ്ണ തടവി കുഴച്ചുവെച്ച അരിമാവ് കൈകൊണ്ട് കനംകുറച്ച് പരത്തി ഉള്ളിൽ ചിക്കൻകൂട്ട് നിറച്ചു പൊതിഞ്ഞെടുക്കുക. വശങ്ങൾ വിട്ടുപോകാതിരിക്കാൻ പ്രതേകം ശ്രദ്ധിക്കുക. കാൽഭാഗം വെള്ളംനിറച്ച അപ്പചെമ്പിൽ വെച്ച് 20-25മിനുട്ട് വരെ വേവിച്ചെടുക്കുക. രുചികരമായ കോഴിയട തയ്യാർ. 

Delicious kozhi Ata can be prepared easily

Next TV

Related Stories
മല്ലിയില ചിക്കൻ തയ്യാറാക്കാം ഈസിയായി

May 29, 2023 09:11 PM

മല്ലിയില ചിക്കൻ തയ്യാറാക്കാം ഈസിയായി

മല്ലിയില ചിക്കൻ തയ്യാറാക്കാം...

Read More >>
വറുത്തെടുത്ത ചെമ്മീൻ അച്ചാർ തയ്യാറാക്കാം

May 23, 2023 07:36 PM

വറുത്തെടുത്ത ചെമ്മീൻ അച്ചാർ തയ്യാറാക്കാം

വറുത്തെടുത്ത ചെമ്മീൻ ചേർത്തൊരു അച്ചാർ തയ്യാറാക്കിയാലോ?...

Read More >>
വാൾനട്ട് കൊണ്ടൊരു കിടിലൻ ഷേക്ക് തയ്യാറാക്കാം

May 19, 2023 02:36 PM

വാൾനട്ട് കൊണ്ടൊരു കിടിലൻ ഷേക്ക് തയ്യാറാക്കാം

ആരോ​ഗ്യകരമായ ഒരു കിടിലൻ ഷേക്ക്...

Read More >>
കക്കിരി ഫ്രിഡ്‍ജില്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കാം ഈ  കാര്യങ്ങള്‍...

May 15, 2023 01:42 PM

കക്കിരി ഫ്രിഡ്‍ജില്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍...

ചൂടുകാലമാകുമ്പോഴാണ് ആദ്യമേ സൂചിപ്പിച്ചത് പോലെ കക്കിരി വാങ്ങുന്നവരുടെ എണ്ണം...

Read More >>
ബ്രൊക്കോളി കൊണ്ട് കിടിലനൊരു സ്മൂത്തി

May 12, 2023 01:41 PM

ബ്രൊക്കോളി കൊണ്ട് കിടിലനൊരു സ്മൂത്തി

വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് ബ്രൊക്കോളി...

Read More >>
വാഴയിലയിൽ പൊള്ളിച്ചെടുത്ത മത്തി ഇനി  എളുപ്പത്തിൽ തയ്യാറാക്കാം

May 10, 2023 01:39 PM

വാഴയിലയിൽ പൊള്ളിച്ചെടുത്ത മത്തി ഇനി എളുപ്പത്തിൽ തയ്യാറാക്കാം

ഊണിനും ചപ്പാത്തിയ്ക്കും രുചിപകരാൻ മത്തി പൊള്ളിച്ചതുണ്ടെങ്കിൽ പിന്നെ വേറൊന്നും...

Read More >>
Top Stories