മലബാറിന്റെ തനത് നാലുമണി പലഹാരമാണ് കിളിക്കൂട്. എല്ലാവർക്കും വളരെയേറെ ഇഷ്ടപ്പെടുന്ന ഒന്നാണിത് . കൊതിപ്പിക്കുന്ന രുചിയുള്ള ഈ വിഭവം നോമ്പുതുറ പലഹാരങ്ങളിൽ ഒന്നാമനാണ്. എങ്ങനെയാണ് ഈ കിളിക്കൂട് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?...

വേണ്ട ചേരുവകൾ...
സവാള 5 എണ്ണം (ചെറുതായി അരിഞ്ഞത്)
പച്ചമുളക് 5 എണ്ണം ചതച്ചത്
ഇഞ്ചി വെളുതുള്ളി പേസ്റ്റ് 1 ടേബിൾ സ്പൂൺ
ഉരുളക്കിഴങ്ങ് 2 എണ്ണം
മഞ്ഞൾ പൊടി 2 ടേബിൾ സ്പൂൺ
മുളക് പൊടി 2 ടേബിൾ സ്പൂൺ
ഗരം മസാല 2 ടേബിൾ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
ചിക്കൻ എല്ല് മാറ്റിയത് 250 ഗ്രാം
മുട്ട 2 എണ്ണം
കാടമുട്ട 5 എണ്ണം
വറുത്ത സേമിയ 200 ഗ്രാം
എണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
വൃത്തിയാക്കിയ ബോൺലെസ്സ് ചിക്കൻ ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ മഞ്ഞൾപൊടി അര ടേബിൾസ്പൂൺ മുളക്പൊടി എന്നിവയും ഒരു ഗ്ലാസ് വെള്ളവും ചേർത്ത് കുക്കറിൽ വേവിച്ചെടുക്കുക..വേവിച്ച ചിക്കൻ മിക്സിയിൽ ഇട്ടു ഒന്ന് ചെറുതായി പൊടിച്ചു വെയ്ക്കുകയോ അല്ലെങ്കിൽ ചെറുതായി പിച്ചി ഇടുകയോ ചെയ്യാം.
ഉരുളക്കിഴങ്ങ് വേവിച്ചു മാറ്റി വെയ്ക്കുക. കാടമുട്ട പുഴുങ്ങി മാറ്റിവയ്ക്കുക. ണ്ട് മുട്ട ഒരു നുള്ള് ഉപ്പു ചേർത്ത് നന്നായി അടിച്ചെടുക്കാം. വറുത്ത സേമിയ ചെറുതായി മുറിച്ചു മാറ്റി വെയ്ക്കുക. ശേഷം ഒരു പാൻ ചൂടാക്കി ആവശ്യത്തിനു ഓയിൽ ഒഴിക്കാം. ചൂടായി വരുമ്പോൾ അരിഞ്ഞു വച്ച സവാള ഒരു നുള്ളു ഉപ്പു എന്നിവ ചേർത്ത് നന്നായി ഇളക്കി കൊടുക്കാം ..
അടച്ചു വെച്ച് വേവിക്കാതെ ഇരിക്കാൻ പ്രത്ത്യേകം ശ്രദ്ദിക്കണം. നിറം ഒന്ന് മാറി വരുമ്പോൾ പച്ചമുളക് , ഇഞ്ചി വെളുതുള്ളി ചേരുവകൾ ചേർത്ത് പച്ചമണം മാറും വരെ വഴറ്റണം. ശേഷം പൊടിച്ചുവെച്ച ചിക്കനും ഒപ്പം മഞ്ഞൾപൊടി മസാല പൊടി മുളക്പൊടി എന്നിവ കൂടി ചേർക്കാം.
കൂട്ടത്തിൽ തന്നെ വെന്ത ഉരുളക്കിഴങ്ങ് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കാം. മസാല തയ്യാറായി കഴിഞ്ഞാൽ കയ്യിൽ ലേശം എണ്ണ തടവി ഓരോ ഉരുളകൾ ആയി നന്നായി ഉരുട്ടി എടുത്തു ഒരു കിളിക്കൂടിന്റെ രൂപത്തിൽ പരത്തി എടുക്കാം ..
വശങ്ങളൊക്കെ നന്നായി ഷേപ്പ് ആക്കി കൊടുക്കാം. തയ്യാറായ കിളിക്കൂടുകൾ ഓരോന്നും അടച്ചു വച്ച മുട്ടയിൽ മുക്കി ശേഷം സേമിയയിൽ മുക്കി പൊതിഞ്ഞു എടുക്കാം. ശേഷം തിളച്ച എണ്ണയിൽ ഓരോന്നും പൊരിച്ചു എടുക്കുക. തയ്യാറായി വന്ന ഓരോ കിളിക്കൂടിന്റെയും മുകളിൽ പുഴുങ്ങിയ കാട മുട്ട വെച്ച് സെർവ് ചെയ്യാം.
Lent Special; kilikoodu is easy to prepare
