ചായ പ്രേമികളാണോ നിങ്ങൾ? ഇനി മുതൽ ദിവസവും ഒരു ഇഞ്ചി ചായ അഥവാ ജിഞ്ചർ ടീ ശീലമാക്കാവുന്നമാണ്. വെറുതെ കുടിക്കാൻ മാത്രമല്ല ശരീരത്തിന് ഒരുപാട് ഗുണങ്ങൾ നൽകുന്നതാണ് ഇഞ്ചി ചായ. എങ്ങനെയാണ് രുചികരമായ ഇഞ്ചി ചായ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?

വേണ്ട ചേരുവകൾ...
പാൽ 2 കപ്പ്
ഇഞ്ചി 1 കഷ്ണം
തേയില 2 ടീസ്പൂൺ
ഏലയ്ക്ക 1 സ്പൂൺ
പഞ്ചസാര ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
ആദ്യം ഇഞ്ചി ഗ്രേറ്റ് ചെയ്ത് മാറ്റിവയ്ക്കുക. ശേഷം ഏലയ്ക്ക പൊടിച്ചെടുക്കുക. ശേഷം പാൽ തിളപ്പിക്കാൻ വയ്ക്കുക. പാൽ നന്നായി തിളച്ച് കഴിഞ്ഞാൺ അതിലേക്ക് തേയില ഇടുക.
ശേഷം ഇഞ്ചിയും ഏലയ്ക്കയും ചേർക്കുക. പാൽ തിളച്ച് നന്നായി ചൂടായ ശേഷം അരിച്ചെടുക്കുക. ശേഷം പഞ്ചസാര ചേർത്ത് കഴിക്കുക. പഞ്ചസാരയ്ക്ക് പകരം തേനും ചേർക്കാവുന്നതാണ്. താൽപര്യമുള്ളവർക്ക് കറുവപ്പട്ട പൊടിച്ച് ചേർക്കുന്നതിലും പ്രശ്നമില്ല.
How about making delicious ginger tea?
