ശരീരം കൂടുതലായി വെള്ളം ആവശ്യപ്പെടുന്ന സമയമാണ് വേനൽക്കാലം. ധാരാളം വെള്ളം കുടിയ്ക്കുന്നില്ലെങ്കിൽ പല തരത്തിലുള്ള അസ്വസ്ഥതകൾ ശരീരം കാണിച്ചു തുടങ്ങും.

നിർജലീകരണം സംഭവിക്കുകയും തളർന്നുപോകുകയും ചെയ്യുന്ന അവസ്ഥയുണ്ടാകും. ചർമം വരണ്ട് പൊട്ടുന്നതിന് കാരണമാകും. വേനൽ ചൂടിനെ മറികടക്കാൻ ജ്യൂസുകൾ തന്നെയാണ് ഏകവഴി.
ഉള്ളു തണുപ്പിയ്ക്കുന്ന ചില ജ്യൂസുകൾ വേനൽക്കാലത്ത് കുടിക്കുന്നത് ഏറെ നല്ലതാണ്. വേനൽ ചൂടിനെ മറികടക്കാൻ ഹെൽത്തിയായൊരു ജ്യൂസ് തയ്യാറാക്കിയാലോ?. മിന്റ് ലെമൺ ജ്യൂസാണ് സംഭവം. എങ്ങനെയാണ് ഈ ജ്യൂസ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?..
വേണ്ട ചേരുവകൾ...
പുതിന ഇല 1 കപ്പ്
നാരങ്ങാ 4 എണ്ണം
വെള്ളം 1 ലിറ്റർ
പഞ്ചസാര 1 കപ്പ്
ഇഞ്ചി ഒരു ചെറിയ കഷ്ണം
തയാറാക്കുന്ന വിധം...
ആദ്യം നാരങ്ങാ പിഴിഞ്ഞ് കുരു കളഞ്ഞ് നീര് എടുത്ത് മാറ്റിവയ്ക്കുക. ശേഷം മിക്സിയുടെ ജാറിലേക്ക് പുതിന ഇലയും പഞ്ചസാരയും നാരങ്ങാ നീരും ഇഞ്ചിയും വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക.
പിന്നീട് ഒരു അരിപ്പ വച്ച് അരിച്ച് ഒരു ജാറിലേക്ക് ഒഴിക്കുക. ആവശ്യത്തിന് ഐസ് ക്യൂബ്സ് ഇട്ടു കൊടുക്കുക. മിന്റ് ലെമൺ ജ്യൂസ് തയ്യാർ....
Here is a great juice to cool your mind and body in summer
