മംഗളൂരു: (truevisionnews.com) ഷിർവയിൽനിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവ് ലീന മത്യാസ് (67) കാറിടിച്ച് പരിക്കേറ്റതിനെത്തുടർന്ന് തിങ്കളാഴ്ച ഉഡുപ്പിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. റോഡരികിൽ നിൽക്കുമ്പോഴാണ് ഞായറാഴ്ച അപകടം സംഭവിച്ചത്.

ഉഡുപ്പി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സംസ്ഥാന വനിത കോൺഗ്രസ് സെക്രട്ടറി, ഷിർവ ഗ്രാമപഞ്ചായത്ത് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.
അതേസമയം മലപ്പുറം വാഴക്കാട് ബസ്സിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. വാഴക്കാട് സ്വദേശി ചീരക്കുന്നത് ആലിയാണ് (54) മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റ ആലിയെ നാട്ടുകാർ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൃഷിയിടത്തിൽ നിന്ന് വാഴക്കുല വെട്ടി തോളിലേറ്റി നടന്നു പോകുന്ന സമയത്താണ് സ്വകാര്യ ബസ് പിറകിൽ നിന്ന് ഇടിച്ചത്.
Congress leader Leena Mathias dies car accident
