കാലാവസ്ഥാ വ്യതിയാനം; പുതിയ സ്ഥലങ്ങള്‍ തേടി മലേറിയ പരത്തുന്ന കൊതുകുകൾ പോകുന്നതായി റിപ്പോര്‍ട്ടുകള്‍

കാലാവസ്ഥാ വ്യതിയാനം; പുതിയ സ്ഥലങ്ങള്‍ തേടി മലേറിയ പരത്തുന്ന കൊതുകുകൾ പോകുന്നതായി റിപ്പോര്‍ട്ടുകള്‍
Feb 23, 2023 08:32 PM | By Nourin Minara KM

കാലാവസ്ഥാ വ്യതിയാനമുള്‍പ്പെടെ പല കാരണങ്ങളാല്‍ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ നിന്ന് ജീവജാലങ്ങള്‍ മാറിസഞ്ചരിക്കാറും ജീവിക്കാറുമുണ്ട്. ഇപ്പോള്‍ കൊതുകുകളും ഇത്തരത്തില്‍ പുതിയ സ്ഥലങ്ങള്‍ തേടി പോകുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

രോഗവാഹകരായ കൊതുകുകളാണ് ഈ സഞ്ചാരികളെന്നതാണ് ആശങ്കയുണ്ടാക്കുന്നത്. പുതിയ റിപ്പോര്‍ട്ടനുസരിച്ച്, മലേറിയ പരത്തുന്ന അനോഫിലസ് കൊതുകുകള്‍ ആഫ്രിക്കയില്‍ നിന്ന് ഒരു നൂറ്റാണ്ടിലേറെയായി ചൂടുപിടിച്ച പ്രദേശങ്ങളിലേക്ക് സഞ്ചരിക്കുന്നതായാണ് ഗവേഷകരുടെ കണ്ടെത്തല്‍.

ജോര്‍ജ്ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി ബയോളജിസ്റ്റ് കോളിന്‍ കാള്‍സണും സഹപ്രവര്‍ത്തകരുമാണ് കൊതുകുകളുടെ ഈ സഞ്ചാരപാതയുടെ കണ്ടെത്തലിന് പിന്നില്‍. 1898നും 2016നും ഇടയില്‍ 22 ഇനം അനോഫിലസ് കൊതുകുകളെയാണ് ഗവേഷകര്‍ പഠനത്തിന് തെരഞ്ഞെടുത്തത്.

ഈ കാലയളവില്‍ പ്രദേശത്തുണ്ടായ താപനിലയിലെ മാറ്റമാണ് പുതിയ സ്ഥലങ്ങള്‍ തേടി കൊതുകുകള്‍ സഞ്ചരിക്കുന്നതിന്റെ കാരണം. ഈ കൊതുകുകള്‍ എല്ലാ വര്‍ഷവും 4.7 കിലോമീറ്ററോളം തെക്കോട്ട് സഞ്ചരിക്കുകയാണ് ചെയ്യുന്നത്. ആഫ്രിക്കന്‍ അനോഫിലിസ് കൊതുകുകള്‍ 20ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ശരാശരി 500 കിലോമീറ്റര്‍ അധികം ഇതിനോടകം നീങ്ങിക്കഴിഞ്ഞു.

കാലാവസ്ഥാ വ്യതിയാനമാണ് ഇങ്ങനെ കൊതുകുകള്‍ വാസസ്ഥലം വിട്ടുപോകാന്‍ കാരണമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍.ആയുസിന്റെ കാര്യത്തില്‍ ഏറ്റവും നിര്‍ഭാഗ്യവാന്മാരായ ജീവികളിലൊന്നായതുകൊണ്ടുതന്നെ കൊതുകുകളുടെ ഈ സഞ്ചാരത്തിലുമുണ്ട് കൗതുകം. കൊതുകുകള്‍ക്ക് ഒറ്റരാത്രികൊണ്ട് നൂറുകണക്കിനു കിലോമീറ്ററുകള്‍ സഞ്ചരിക്കും. എന്നാല്‍ ഇവ സ്വയം പറന്നുപോകുന്നതല്ല.

കാറ്റിന്റെ ഗതിക്കൊപ്പം നീങ്ങുകയാണ് ചെയ്യുന്നത്. താപനിലയിലെ വ്യതിയാനങ്ങള്‍, ഈര്‍പ്പം, മഴ എന്നിവയെ പ്രതിരോധിക്കാനാകാതെയാണ് കൊതുകുകളുടെ ഈ യാത്ര.അതേസമയം ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, സിക്ക വൈറസുകള്‍ എന്നിവയുടെ വാഹകരായ ഈഡിസ് കൊതുകുകളും ഇങ്ങനെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിക്കുന്നുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

അനോഫിലിസ് ജനുസ്സിലെ കൊതുകുകളെ മാത്രം കേന്ദ്രീകരിച്ചാണ് പുതിയ പഠനമെങ്കിലും മറ്റ് കൊതുകുകളും സമാനമായ രീതിയില്‍ നീങ്ങുന്നുണ്ടെന്നും കൂടുതല്‍ പഠനം ഇതിനായി ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു.

There are reports of malaria-carrying mosquitoes moving in search of new habitats

Next TV

Related Stories
  വണ്ണം കുറയ്ക്കാൻ ശ്രമിക്കുകയാണോ? ഈ പാനീയങ്ങൾ കുടിക്കൂ...

May 12, 2025 03:16 PM

വണ്ണം കുറയ്ക്കാൻ ശ്രമിക്കുകയാണോ? ഈ പാനീയങ്ങൾ കുടിക്കൂ...

വണ്ണം കുറയ്ക്കാൻ സഹായിക്കുന്നത്...

Read More >>
  തണുത്ത വെള്ളം കുടിച്ചാല്‍ ശരീരഭാരം കൂടുമോ എന്ന പേടിയുണ്ടോ? അറിയാം...

May 10, 2025 04:10 PM

തണുത്ത വെള്ളം കുടിച്ചാല്‍ ശരീരഭാരം കൂടുമോ എന്ന പേടിയുണ്ടോ? അറിയാം...

തണുത്ത വെള്ളം കുടിച്ചാല്‍ സംഭവിക്കുന്നത്...

Read More >>
വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

May 6, 2025 03:31 PM

വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

വർധിച്ചുവരുന്ന താപനില ആസ്പർജില്ലസ് ഫം​ഗസ് വ്യാപിക്കാൻ സാധ്യതയെന്ന്...

Read More >>
ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

May 5, 2025 12:53 PM

ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

ചുവന്നുളളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം...

Read More >>
Top Stories