കോഴിക്കോട് : കേന്ദ്ര വാണിജ്യമന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്സ് ഓർഗനൈസേഷനും ഷാർജ എയർപോർട്ട് ഇന്റർനാഷണൽ ഫ്രീ സോണും സംയുക്തമായി മലബാർ ചേംബർ ഓഫ് കൊമേഴ്‌സിന്റെ സഹകരണത്തോടെ സെയിഫ് സോണിലെ ലോകോത്തര സൗകര്യങ്ങളെക്കുറിച്ച് അറിയിക്കുന്നതിനായി സെമിനാർ സംഘടിപ്പിച്ചു.

താജ് ഹോട്ടലിൽ സെമിനാറിൽ സെയിഫ് സോൺ ഡെപ്യൂട്ടി സെയിൽ സ് ഡയറക്ടർ അലി മുഹമ്മദ് അൽ മുത്വ വ മുഖ്യ പ്രഭാഷണം നടത്തി. മലബാർ ചേംബർ ഓഫ് കൊമേഴ്സ് വൈസ് പ്രസിഡന്റ് നിത്യാനന്ദ് എം കാമത്ത് അധ്യക്ഷത വഹിച്ചു.
സെയിഫ് സോൺ സെയിൽ സ് എക്സിക്യൂട്ടീവ് മാരായ വിഷ്ണു സുനിൽ നായർ , ഷുഹൈബ് ഖത്തിബ് എന്നിവർ സംസാരിച്ചു. പുതിയ സ്വതന്ത്ര വ്യാപാര കരാർ പ്രകാരം ഇന്ത്യയും യു എ ഇ യും സംരംഭകത്വം സുഗമമാക്കുകയാണ് സെമിനാറിലൂടെ ലക്ഷ്യമിട്ടത്.
100 ലേറെ കയറ്റുമതി വ്യാപാരികളും സംരംഭകരും പങ്കെടുത്തു. പങ്കെടുത്തവരിൽ ആവശ്യക്കാർക്ക് ഓരോരുത്തർക്കും നേരിട്ടുള്ള കൂടികാഴ്ച ഒരുക്കുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്സ് ഓർഗനൈസേഷൻ അറിയിച്ചു.
For entrepreneurs FIEO for Exporters Seminar