വടകര - മാഹി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; മിസ്സിംഗ് കേസുകൾ കേന്ദ്രീകരിച്ച്‌ അന്വേഷണം

വടകര - മാഹി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; മിസ്സിംഗ് കേസുകൾ കേന്ദ്രീകരിച്ച്‌ അന്വേഷണം
Jul 30, 2025 09:00 PM | By VIPIN P V

വടകര (കോഴിക്കോട് ) : (www.truevisionnews.com) വടകര- മാഹി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് വടകര പൊലീസ്. തോടന്നൂർ കവുന്തൻ നടപ്പാലത്തിനടുത്ത് ഇന്ന് വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്.

മറ്റ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്ത മിസ്സിംഗ് കേസുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. നിലവിൽ വടകര സ്റ്റേഷനിൽ മിസ്സിംഗ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

മുഖം വ്യക്തമല്ലാതെ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നൈറ്റി ധരിച്ച് തലയിൽ വെള്ള തോർത്ത് കൊണ്ട് കെട്ടിയിട്ടുണ്ട്. ഇടത് കൈയിൽ കറുപ്പും കാവിയും ചരട് കെട്ടിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വടകര ജില്ലാ ആശുപത്രിയിലാണുള്ളത്.

ഇവരെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ വടകര പൊലീസ് സ്റ്റേഷനിലോ സമീപത്തുള്ള സ്റ്റേഷനിലോ അറിയിക്കണം എന്ന് വടകര പൊലീസ് അറിയിച്ചു.

Woman body found in Vadakara - Mahe canal Investigation focusing on missing cases

Next TV

Related Stories
വടകരയിൽ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ

Jul 31, 2025 03:33 PM

വടകരയിൽ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ

വടകരയിൽ കഞ്ചാവുമായി ദമ്പതികൾ...

Read More >>
സ്കൂള്‍ മുതല്‍ ബൈക്കില്‍ പിന്തുടര്‍ന്നു; വിജനമായ ഇടത്തുവച്ച് വിദ്യാര്‍ഥിനിക്ക് ശാരീരിക ഉപദ്രവം, രണ്ട് യുവാക്കൾ പിടിയിൽ

Jul 31, 2025 03:31 PM

സ്കൂള്‍ മുതല്‍ ബൈക്കില്‍ പിന്തുടര്‍ന്നു; വിജനമായ ഇടത്തുവച്ച് വിദ്യാര്‍ഥിനിക്ക് ശാരീരിക ഉപദ്രവം, രണ്ട് യുവാക്കൾ പിടിയിൽ

സ്കൂളിൽ നിന്നും ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച 2 യുവാക്കളെ പൊലീസ് പിടികൂടി....

Read More >>
ചിതറി കിടക്കുന്ന എല്ലുകൾ; ധർമസ്ഥലയിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടം മനുഷ്യന്റേത് തന്നെയെന്ന് സ്ഥിരീകരണം, പുരുഷന്റേതെന്ന് സംശയം

Jul 31, 2025 02:56 PM

ചിതറി കിടക്കുന്ന എല്ലുകൾ; ധർമസ്ഥലയിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടം മനുഷ്യന്റേത് തന്നെയെന്ന് സ്ഥിരീകരണം, പുരുഷന്റേതെന്ന് സംശയം

കർണാടകയിലെ ധർമസ്ഥലയിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടം മനുഷ്യന്റേത് തന്നെയെന്ന്...

Read More >>
കണ്ണൂരിൽ അച്ചാർ കുപ്പിയിൽ എം ഡി എം എ; ലഹരി കണ്ടെത്തിയത് ഗൾഫിലുള്ള സുഹൃത്തിനായി അയൽവാസി നൽകിയ കവറിൽ, മൂന്നുപേർ പിടിയിൽ

Jul 31, 2025 02:52 PM

കണ്ണൂരിൽ അച്ചാർ കുപ്പിയിൽ എം ഡി എം എ; ലഹരി കണ്ടെത്തിയത് ഗൾഫിലുള്ള സുഹൃത്തിനായി അയൽവാസി നൽകിയ കവറിൽ, മൂന്നുപേർ പിടിയിൽ

കണ്ണൂർ ചക്കരക്കല്ലിൽ അച്ചാറിലൊളിപ്പിച്ച് എം.ഡി.എം.എ കടത്തിയ സംഭവത്തിൽ മൂന്നുപേർ...

Read More >>
Top Stories

//Truevisionall