വടകര : മസ്തിഷ്‌ക്കത്തില്‍ സാക്കുലര്‍ അന്യൂറിസം ബാധിച്ച 72 വയസ്സുകാരിയില്‍ വിജയകരമായി ന്യൂറോ എന്‍ഡോ വാസ്‌കുലര്‍ കോയിലിംഗ് നടത്തി പാര്‍ക്കോയിലെ ഇന്റര്‍വെന്‍ഷണല്‍ ന്യൂറോളജി ടീം ചികിത്സാ രംഗത്ത് സാങ്കേതിക വിസ്മയമായി.

തൃശൂര്‍ ജില്ലയിലെ പഴുവില്‍ സ്വദേശിനിയായ 72 വയസുകാരിയാണ് ഈ അതിസങ്കീര്‍ണ്ണ ന്യൂറോ ഇന്റര്‍വെന്‍ഷന്‍ഷനിലൂടെ രോഗം ഭേദമായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയത്. കാല്‍ ഞരമ്പിലെ രക്തധമനികളിലൂടെ തലച്ചോറിലെ ധമനികളിലേക്ക് കത്തീറ്റര്‍ കടത്തിവിടുകയും ഇതിലൂടെ മറ്റൊരു മൈക്രോ കത്തീറ്റര്‍ വഴി അന്യൂറിസം സഞ്ചിയില്‍ കോയിലുകള്‍ സ്ഥാപിക്കുകയും ചെയ്യുന്നതാണ് ഈ ന്യൂറോ പ്രക്രിയ.
വിട്ടുമാറാത്ത തലവേദനയെ തുടര്‍ന്ന് നിരവധി ചികിത്സകള്‍ക്ക് ശേഷം 2022 ജൂണില്‍ കൊച്ചിയിലെ ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രോഗം കണ്ടെത്തുകയും ചെയ്ത അവരെ അവിടെ വച്ച് എന്‍ഡോ വാസ്‌കുലര്‍ കോയിലിംഗിന് വിധേയമാക്കിയിരുന്നു.
എന്നാല്‍ നാലു മണിക്കൂര്‍ ശ്രമിച്ചിട്ടും അത് പരാജയപ്പെട്ടതോടെ ഇനി തലയോട്ടി തുറന്നുള്ള ക്ലിപ്പിംഗ് മാത്രമാണ് പോംവഴിയെന്നും ഈ രോഗിയില്‍ ലോകത്തൊരിടത്തും ന്യൂറോ എന്‍ഡോവാസ്‌കുലര്‍ കോയിലിംഗ് സാധ്യമല്ലെന്നും ബന്ധുക്കളെ അറിയിക്കുകയും രോഗിയുടെ പ്രായം കണക്കിലെടുത്ത് ബന്ധുക്കള്‍ തലയോട്ടി തുറന്നുള്ള ക്ലിപ്പിംഗിന് വിസമ്മതിക്കുകയുമായിരുന്നു. മാസങ്ങളോളം നീണ്ട അന്വേഷണങ്ങള്‍ക്ക് ശേഷമാണ് അവര്‍ പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെത്തിയത്.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ സയന്‍സസ് ഡയറക്ടര്‍ ഡോ. ഷാക്കിര്‍ ഹുസൈന്‍ ഹക്കീം രോഗിയെ പരിശോധിക്കുകയും പരാജയപ്പെട്ട അതേ ന്യൂറോ പ്രക്രിയ വിജയകരമായി നടത്താമെന്ന് ബന്ധുക്കള്‍ക്ക് ഉറപ്പു നല്‍കുകയും ചെയ്തു. തുടര്‍ന്ന് 2023 ജനുവരി ഒന്നിന് പാര്‍ക്കോയില്‍ പ്രവേശിപ്പിക്കുകയും മൂന്നു മണിക്കൂര്‍ കൊണ്ട് ഈ ന്യൂറോ പ്രക്രിയ വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്തു.
പൂര്‍ണ്ണ സുഖം പ്രാപിച്ച രോഗിയെ മൂന്നാമത്തെ ദിവസം ഡിസ്ചാര്‍ജ്ജ് ചെയ്തു. ന്യൂറോ വിഭാഗം മേധാവിയും ന്യൂറോ ഇന്റര്‍വെന്‍ഷന്‍ ആന്റ് സ്‌ട്രോക്ക് ഡെപ്യൂട്ടി ഡയറക്ടറുമായ ഡോ. ടിപി മൊയിനുല്‍ ഹഖ്, കണ്‍സള്‍ട്ടന്റ് സ്‌ട്രോക്ക് ആന്റ് ഇന്റര്‍വെന്‍ഷനല്‍ ന്യൂറോളജിസ്റ്റ് ഡോ. റിംപി ജോസഫ്, ന്യൂറോ സര്‍ജന്‍ ഡോ. കെ.ജി ലോധ എന്നിവരാണ് ഡോ. ഷാക്കിര്‍ ഹുസൈന്‍ ഹക്കീമിനോടൊപ്പം ഈ അതിസങ്കീര്‍ണ്ണ ന്യൂറോ ഇന്റര്‍വെന്‍ഷന്‍ പ്രക്രിയ നിര്‍വ്വഹിച്ചത്. നിംഹാന്‍സ് ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ ആശുപത്രികളില്‍ നിന്നുള്ള ആറ് ന്യൂറോളജിസ്റ്റുകള്‍ ഈ ന്യൂറോ ഇന്റര്‍വെന്‍ഷന് സാക്ഷ്യം വഹിക്കാന്‍ പാര്‍ക്കോയില്‍ എത്തിയിരുന്നു.
Rarely in Parko Endovascular coiling Successful