പൊറോട്ട കഴിച്ച പെൺകുട്ടി അലർജിയെ തുടർന്ന് മരിച്ചു. കഴിഞ്ഞ ദിവസം നമ്മളെല്ലാം കേട്ട വാർത്തയാണിത്. യഥാർത്ഥത്തിൽ പോറാട്ടയല്ല മൈദയാണ് ഇവിടെ വില്ലൻ. മൈദയോ ഗോതമ്പോ ഉപയോഗിച്ചുള്ള ഭക്ഷണം കഴിക്കുമ്പോൾ ചിലർക്കുണ്ടാകുന്ന ഗ്ലൂട്ടൺ അലർജിയാണ് ഇവിടെ വില്ലനായത്.

ഇടുക്കി വാഴത്തോപ്പ് താന്നിക്കണ്ടം സിജു ഗബ്രിയേലിന്റെ മകൾ നയൻമരിയയാണ് മരിച്ചത്. 16 വയസുള്ള മരിയ പൊറോട്ട കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് 16കാരി മരിച്ചത്.
പൊറോട്ട കഴിച്ചിട്ട് മരിച്ചെന്നോ.? നെറ്റി ചുളിക്കാൻ വരട്ടെ ചിലപ്പോൾ പോറോട്ട കഴിച്ചാലും പ്രശ്നമാകും. പോറൊട്ടയല്ല മൈദയോ ഗോതമ്പോ ചേർത്തുണ്ടാക്കിയ ഏത് ഭക്ഷണം കഴിച്ചാലും ചിലർക്ക് അസുഖം വരും. ഗുരുതരമായേക്കാം. ഗ്ലൂട്ടൺ എന്ന പ്രോട്ടീനാണ് ഈ അപകടാവസ്ഥയ്ക്ക് കാരണം.
എന്താണ് ഗ്ലൂട്ടൺ എന്ന് അറിയാം. ഗോതമ്പ് പോലുള്ള ധാന്യങ്ങളില്‍ സാധാരണ കണ്ടുവരുന്ന ഒരു പ്രോട്ടീനാണ് ഗ്ലൂട്ടൺ. ചില ഭക്ഷണങ്ങളില്‍ പ്രോട്ടീന്‍ കൂട്ടുന്നതിനായി ഭാഗമായി ഗ്ലൂട്ടൻ ചേർക്കാറുണ്ട്. അഥവാ പ്രോട്ടീൻ റിച്ച് എന്ന പേരിൽ വരുന്ന ഭക്ഷ്യവസ്തുക്കളിലും ഗ്ലൂട്ടൻ ഉണ്ടെന്നർത്ഥം.
പ്രോട്ടീനുവേണ്ടി കൂട്ടിച്ചേർക്കുന്ന ഗ്ലൂട്ടൺ പിന്നെ എങ്ങിനെയാണ് അലർജിയുണ്ടാക്കുന്നത്. ഗ്ലൂട്ടൻ എല്ലാവർക്കും പ്രശ്നക്കാരനല്ല, ചിലരിൽ ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കും. ഇത്തരക്കാരിൽ മറ്റു പ്രോട്ടീനുകളിൽ നിന്നും വ്യത്യസ്ഥമായി ഗ്ലൂട്ടൺ ദഹിക്കാതെ കിടക്കും.
ദഹനപ്രക്രിയയിൽ തടസ്സം വരുന്നതോടെ അസ്വസ്ഥതൾ തുടങ്ങും. പല രീതിലായിരിക്കും ആളുകളില്‍ അലർജിയുണ്ടാവുക. വയറു വേദന, ചൊറിച്ചിൽ, ഗ്യാസ്, വയറിളക്കം ഇങ്ങിനെ ഏതുമാകാം ലക്ഷണം. തുടർച്ചയായി ദഹന പ്രക്രിയയിൽ തടസ്സം വരുന്നതോടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെ വരും.
ഈ അവസ്ഥയെ സീലിയാക് ഡിസീസ് എന്നാണ് പറയുന്നത്. ഒരു ദിവസത്തില്‍ തന്നെ രണ്ടും മൂന്നും വട്ടം വയറിളകുക. അമിതമായി ക്ഷീണം തോന്നുക വയറിൽ ഗ്യാസ് നിറയുക ഇതെല്ലാം സീലിയാക് ഡിസീസിന്റെ ലക്ഷണങ്ങളാണ്. ഇവ ആവർത്തിക്കുന്നെങ്കിൽ ചികിത്സ തേടണം. അല്ലങ്കിൽ വലിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും.
ചിലപ്പോൾ ജീവൻ തന്നെ നശ്ടപ്പെട്ടേക്കും. കുട്ടികളിൽ സീലിയാക് ഡിസീസ് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും. പല്ലുകൾ നശിക്കാം, പ്രായത്തിനൊത്ത തൂക്കം ഉണ്ടാവാതിരിക്കാം, വളർച്ച കുറവ് അങ്ങിനെ മാനസിക അസ്വസ്ഥകൾ വരേ ഉണ്ടായേക്കാം.
ഗോതമ്പിൽ മാത്രമാണ് ഗ്ലൂട്ടൺ ഉള്ളതെന്ന് കരുതേണ്ട. ചില ഐസ്ക്രീമുകൾ, മിഠായികൾ, ടിന്നുകളിൽ ലഭിക്കുന്ന മാംസങ്ങൾ, പാസ്ത. തൈര് എന്നിവയിൽ എല്ലാം ഗ്ലൂട്ടൺ സാന്നിധ്യമുണ്ട്. ഇത്തരം അലർജിയുള്ളവർ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഗ്ലൂട്ടൺ അടങ്ങാത്ത് ഭക്ഷണങ്ങൾ നിലവിൽ ലഭ്യമാണ്.
Gluten allergy and celiac disease can be fatal
