ആശാന്‍ യുവകവി പുരസ്കാരം പി.എസ് ഉണ്ണികൃഷ്ണന് സമ്മാനിച്ചു

ആശാന്‍ യുവകവി പുരസ്കാരം പി.എസ് ഉണ്ണികൃഷ്ണന് സമ്മാനിച്ചു
May 13, 2025 12:08 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) കായിക്കര കുമാരനാശാന്‍ സ്മാരകം നല്‍കുന്ന ഈ വര്‍ഷത്തെ ആശാന്‍ യുവകവി പുരസ്കാരം പി.എസ് ഉണ്ണികൃഷ്ണന് സമ്മാനിച്ചു. ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച ‘മതിയാകുന്നേയില്ല‘ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം.

50000/- രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങിയ പുരസ്ക്കാരം പ്രശസ്ത കവി എഴാച്ചേരി രാമചന്ദ്രനാണ് സമ്മാനിച്ചത്‌. ചടങ്ങില്‍ പ്രൊഫസ്സർ ഭുവനേന്ദ്രൻ പ്രശസ്തിപത്രം വായിച്ചു. ആശാൻ മെമ്മോറിയൽ അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് അഡ്വ. ചെറുന്നിയൂർ ജയപ്രകാശ് അദ്ധ്യക്ഷതവഹിച്ച ചടങ്ങില്‍ പ്രശസ്ത കവയത്രി ഇന്ദിര അശോക് മുഖ്യ പ്രഭാഷണം നടത്തി.

തുടര്‍ന്ന് പുരസ്കാര ജേതാവ് പി.എസ് ഉണ്ണികൃഷ്ണൻ മറുപടി പ്രഭാഷണം നടത്തി. സ്കൂൾ, കോളജ്തല സാഹിത്യ മത്സരങ്ങളിലെ വിജയികൾക്ക് ഏഴാച്ചേരി രാമചന്ദ്രൻ സമ്മാനം വിതരണം നടത്തി.

മുൻ ട്രഷററും സീനിയർ അംഗവുമായ സി.വി സുരേന്ദ്രൻ, രാമചന്ദ്രൻ കരവാരം, ശാന്തൻ,വി. ലൈജു,ജെയിൻ .കെ വക്കം എന്നിവർ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു. തുടര്‍ന്ന് തിരുവനന്തപുരം സൗപർണ്ണികയുടെ മണികർണ്ണിക എന്ന നാടകവും അരങ്ങേറി.

P S Unnikrishnan was awarded Ashan Yuvakavi Award

Next TV

Related Stories
കൈ എന്താ ഇരുമ്പാണോ? ജൂനിയര്‍ അഭിഭാഷകയ്ക്ക് സീനിയര്‍ അഭിഭാഷകന്‍റെ ക്രൂര മർദ്ദനം

May 13, 2025 03:35 PM

കൈ എന്താ ഇരുമ്പാണോ? ജൂനിയര്‍ അഭിഭാഷകയ്ക്ക് സീനിയര്‍ അഭിഭാഷകന്‍റെ ക്രൂര മർദ്ദനം

വഞ്ചിയൂരില്‍ വനിത അഭിഭാഷകയ്ക്ക് സീനിയര്‍ അഭിഭാഷകന്‍റെ...

Read More >>
Top Stories










GCC News