കെസിഎ പിങ്ക് ടൂർണ്ണമെൻ്റ് : എമറാൾഡിനും പേൾസിനും വിജയം

കെസിഎ പിങ്ക് ടൂർണ്ണമെൻ്റ് : എമറാൾഡിനും പേൾസിനും വിജയം
May 13, 2025 12:05 PM | By VIPIN P V

( www.truevisionnews.com ) കെസിഎ സംഘടിപ്പിക്കുന്ന പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ വീണ്ടും വിജയവുമായി പോയിൻ്റ് പട്ടികയിലെ ലീഡുയർത്തി എമറാൾഡ്. റൂബിയെ 29 റൺസിനാണ് എമറാൾഡ് തോല്പിച്ചത്. മറ്റൊരു മല്സരത്തിൽ സാഫയറിനെ 13 റൺസിന് തോല്പിച്ച് പേൾസ് പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.

റൂബിക്കെതിരെ ആദ്യം ബാറ്റ് ചെയ്ത എമറാൾഡ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 128 റൺസെടുത്തു. ഓപ്പണർ വൈഷ്ണ എം പിയുടെ അർദ്ധ സെഞ്ച്വറിയാണ് എമറാൾഡിനെ മികച്ച സ്കോറിലെത്തിച്ചത്. വൈഷ്ണ 50 പന്തുകളിൽ അഞ്ച് ഫോറടക്കമാണ് 53 റൺസ് നേടിയത്. സായൂജ്യ സലിലൻ 21 റൺസും നേടി.

റൂബിക്ക് വേണ്ടി അഷിമ ആൻ്റണിയും വിനയ സുരേന്ദ്രനും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റൂബിക്ക് മധ്യനിരയിൽ അബിനയുടെയും ക്യാപ്റ്റൻ അഖിലയുടെയും ചെറുത്തുനില്പ് പ്രതീക്ഷ നല്കി. എന്നാൽ ഇരുവരും വീണതോടെ റൂബിയുടെ മറുപടി ആറ് വിക്കറ്റിന് 99 റൺസിന് അവസാനിച്ചു. അബിന 33ഉം അഖില 27ഉം റൺസ് നേടി.എമറാൾഡിന് വേണ്ടി അലീന എം പി രണ്ട് വിക്കറ്റ് വീഴ്ത്തി.

രണ്ടാം മത്സരത്തിൽ, 13 റൺസിനായിരുന്നു പേൾസിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത പേൾസ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു. ക്യാപ്റ്റൻ ഷാനി തയ്യിലും ആര്യനന്ദയും ചേർന്ന 93 റൺസിൻ്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് പേൾസിന് കരുത്തായത്. ഷാനി പുറത്താകാതെ 66ഉം ആര്യനന്ദ 38ഉം റൺസ് നേടി.

അവസാന ഓവറുകളിൽ ദിവ്യ ഗണേഷ് വെറും പത്ത് പന്തുകളിൽ നേടിയ 25 റൺസും പേൾസിൻ്റെ സ്കോറുയർത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സാഫയറിന് ക്യാപ്റ്റൻ അക്ഷയ സദാനന്ദൻ്റെ ഇന്നിങ്സ് മികച്ച തുടക്കം നല്കി. 47 പന്തുകളിൽ അക്ഷയ 62 റൺസ് നേടി. തുടർന്നെത്തിയ മനസ്വി പോറ്റിയും സാഫയറിന് പ്രതീക്ഷ നല്കി. എന്നാൽ 33 റൺസെടുത്ത മനസ്വി പുറത്തായത് സാഫയറിന് തിരിച്ചടിയായി. സാഫയറിന് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് മാത്രമാണ് നേടാനായത്.പേൾസിന് വേണ്ടി മൃദുല വി എസ് രണ്ട് വിക്കറ്റ് വീഴ്ത്തി.

KCA Pink Tournament Emerald and Pearls win

Next TV

Related Stories
കെസിഎല്ലിൽ തിളങ്ങാൻ കൗമാര താരങ്ങൾ, ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആ‍ർ രോഹിത്

Jul 25, 2025 04:07 PM

കെസിഎല്ലിൽ തിളങ്ങാൻ കൗമാര താരങ്ങൾ, ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആ‍ർ രോഹിത്

കൗമാരക്കാരുടെ ക്രിക്കറ്റ് ലീഗ് കൂടിയാവുകയാണ് കെസിഎല്ലിൻ്റെ രണ്ടാം സീസൺ, ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആ‍ർ രോഹിത്...

Read More >>
ഹൃദയാഘാതം, റസ്ലിങ് താരം ഹൾക്ക് ഹോഗൻ അന്തരിച്ചു

Jul 24, 2025 10:36 PM

ഹൃദയാഘാതം, റസ്ലിങ് താരം ഹൾക്ക് ഹോഗൻ അന്തരിച്ചു

അമേരിക്കൻ റസ്ലിങ് താരം ഹൾക്ക് ഹോഗൻ അന്തരിച്ചു....

Read More >>
കുട്ടിക്ക്രിക്കറ്റിലെ വലിയ താരങ്ങൾ, കെസിഎല്ലിൻ്റെ ആവേശമാകാൻ കെ ജെ രാകേഷും അരുൺ പൌലോസും വിനോദ് കുമാറും അടക്കമുള്ള താരങ്ങൾ

Jul 24, 2025 03:07 PM

കുട്ടിക്ക്രിക്കറ്റിലെ വലിയ താരങ്ങൾ, കെസിഎല്ലിൻ്റെ ആവേശമാകാൻ കെ ജെ രാകേഷും അരുൺ പൌലോസും വിനോദ് കുമാറും അടക്കമുള്ള താരങ്ങൾ

കെസിഎല്ലിൻ്റെ ആവേശമാകാൻ കെ ജെ രാകേഷും അരുൺ പൌലോസും വിനോദ് കുമാറും അടക്കമുള്ള...

Read More >>
ആവേശം വാനോളമുയര്‍ത്തി കെസിഎല്‍ സീസണ്‍ ടുവിന് പ്രൗഢഗംഭീര തുടക്കം

Jul 20, 2025 09:43 PM

ആവേശം വാനോളമുയര്‍ത്തി കെസിഎല്‍ സീസണ്‍ ടുവിന് പ്രൗഢഗംഭീര തുടക്കം

ആവേശം വാനോളമുയര്‍ത്തി കെസിഎല്‍ സീസണ്‍ ടുവിന് പ്രൗഢഗംഭീര തുടക്കം...

Read More >>
ഫെഡറല്‍ ബാങ്ക് കേരള ക്രിക്കറ്റ് ലീഗിന്റെ ഗ്രാന്‍ഡ് ലോഞ്ച് ഞായറാഴ്ച

Jul 19, 2025 05:10 PM

ഫെഡറല്‍ ബാങ്ക് കേരള ക്രിക്കറ്റ് ലീഗിന്റെ ഗ്രാന്‍ഡ് ലോഞ്ച് ഞായറാഴ്ച

ഫെഡറല്‍ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ്(കെസിഎല്‍) സീസണ്‍-2 വിന്റെ ഗ്രാന്റ് ലോഞ്ച് ഞായറാഴ്ച കായിക മന്ത്രി വി. അബ്ദുറഹ്മാന്‍...

Read More >>
Top Stories










//Truevisionall