നമ്മളിൽ പലരും പപ്പട പ്രേമികളാണ്. ചിലർക്ക് പപ്പടം ഒഴിവാക്കാൻ പറ്റാത്ത വിഭവം കൂടിയാണ്. പപ്പാടം എണ്ണയിൽ കാച്ചിയും ചുട്ടും കഴിക്കുന്നവരുണ്ട്. പപ്പടം പല തരത്തിലുണ്ട്. പപ്പടം കൊണ്ട് ചോറിനൊപ്പം കഴിക്കാൻ പറ്റിയ ഒരു വിഭവം തയ്യാറാക്കിയാലോ? വളരെ എളുപ്പം തയ്യാറാക്കാം രുചികരമായ പപ്പടം തോരൻ...

ചേരുകൾ...
പപ്പടം 20 എണ്ണം
തേങ്ങ ചിരകിയത്
1 കപ്പ് പച്ചമുളക്
4 വറ്റൽ മുളക്
2 എണ്ണം ചുവന്നുള്ളി കടുക് താളിക്കുന്നതിന്
വെളിച്ചെണ്ണ 1/4 കപ്പ്
കടുക് 1/2 ടീസ്പൂൺ
കറിവേപ്പില ഉപ്പ്
തയ്യാറാക്കുന്ന വിധം...
ആദ്യം ചിരകിയ തേങ്ങ, പച്ചമുളക് , കറിവേപ്പില, ചുവന്നുള്ളി എന്നിവ ഒരു മിക്‌സിയിലിട്ട് നന്നായി ചതച്ചെടുക്കുക. പപ്പടം സാധാരണ ചെയ്യുന്നത് പോലെ ചെറുതായി വറുത്തെടുത്ത് പൊടിച്ചെടുക്കു.
ഇതിലേക്ക് ഉപ്പും തേങ്ങ ചതച്ചതും കൂടി ചേർത്ത് ഇളക്കുക. കടുക് പൊട്ടുമ്പോൾ വറ്റൽ മുളകും , ചുവന്നുളളിയും, കറിവേപ്പിലയും ചേർക്കുക. ഇതിലേക്ക് പപ്പടം - തേങ്ങ മിശ്രിതം ചേർത്ത് നന്നായി ഇളക്കുക. ശേഷം ചെറുതീയിൽ വേവിച്ചെടുക്കുക.
How about preparing delicious pappadam thoran to eat with rice? Recipe
