വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍, ഒഴിവാക്കാം ഈ ആറ് തെറ്റുകള്‍...

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍, ഒഴിവാക്കാം ഈ ആറ് തെറ്റുകള്‍...
Feb 6, 2023 12:51 PM | By Susmitha Surendran

വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് വേണ്ടത്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം.

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ വരുത്തുന്ന ചില തെറ്റുകള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

പട്ടിണി കിടന്ന് വണ്ണം കുറയ്ക്കാന്‍ നോക്കുന്നവരുണ്ട്. പ്രത്യേകിച്ച്, പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തെ തന്നെ ബാധിക്കും. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതിലൂടെ വിശപ്പ് കൂടുകയും ഊർജ്ജം കുറയുകയുമാണ് ചെയ്യുന്നത്. ഇത് വ്യായാമം ചെയ്യുന്നതില്‍ നിന്ന് വരെ നിങ്ങളെ പിന്തിരിപ്പിക്കും. അതിനാല്‍ പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്.

രണ്ട്...

പ്രോസസ് ചെയ്ത ഭക്ഷണം, ജങ്ക് ഫുഡ് എന്നിവ കഴിക്കുന്നവരുണ്ട്. ഇത്തരം ഭക്ഷണങ്ങള്‍ അമിതമായ കഴിക്കുന്നത് വണ്ണം കൂടാന്‍ കാരണമാകും. അതിനാല്‍ ഇവ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

മൂന്ന്...

ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്ന നിരവധി പേരുണ്ട്. എന്നാല്‍ വണ്ണം കുറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ഉറപ്പായും പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ഇവ വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നിക്കുകയും ഭക്ഷണം കഴിക്കുന്നതിന്‍റെ അളവു കൂടാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും.

നാല്...

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരില്‍, കലോറി പോലും നോക്കാതെ ഭക്ഷണം കഴിക്കുന്നവരുണ്ട്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ കലോറി അറിഞ്ഞിരിക്കണം. ഒരു ദിവസം നിങ്ങള്‍ക്ക് വേണ്ട കലോറി എത്രയാണെന്നും ഏതൊക്കെ ഭക്ഷണങ്ങളില്‍ നിന്നും അവ ലഭിക്കുമെന്നും അറിഞ്ഞ് വേണം ഭക്ഷണം കഴിക്കാന്‍.

അഞ്ച്...

മധുര പലഹാരങ്ങള്‍ ധാരാളം കഴിക്കുന്നവരാണോ? പഞ്ചസാരയുടെ ഉപയോഗം ശരീരത്തിന് ഹാനികരമാണെന്ന് മാത്രമല്ല, അടിവയറ്റിൽ കൊഴുപ്പ് അടിയാൻ ഇടയാക്കും. അതിനാല്‍ ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കാം. പഞ്ചസാരയ്ക്ക് പകരം ശര്‍ക്കരയോ തേനോ ഉപയോഗിക്കാം.

ആറ്...

വ്യായാമം ചെയ്യാന്‍ മടിയാണോ? ഒരു വ്യായാമവുമില്ലാതെ വണ്ണം കുറയ്ക്കാന്‍ സാധിക്കില്ല. പലര്‍ക്കും വ്യായാമം ചെയ്യാന്‍ മടിയാണ്. എന്നാല്‍ ഡയറ്റ് മാത്രം പോരാ, വ്യായാമം നിര്‍ബന്ധമാണ്. ഡയറ്റിനോടൊപ്പം ദിവസവും ഒരു മണിക്കൂര്‍ എങ്കിലും വ്യായാമം ചെയ്യണം.

Want to lose weight? Then, avoid these six mistakes…

Next TV

Related Stories
#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

Apr 19, 2024 02:19 PM

#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനല്‍ക്കാലത്ത് സ്വാഭാവികമാണ്. ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ചില...

Read More >>
#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

Apr 19, 2024 10:27 AM

#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

ഫൈബര്‍ ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് പതിവാക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാനും മലബന്ധത്തെ അകറ്റാനും...

Read More >>
#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

Apr 19, 2024 07:21 AM

#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില...

Read More >>
#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

Apr 18, 2024 09:41 PM

#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചെറിയ അസുഖങ്ങളെ തടയാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും....

Read More >>
#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

Apr 18, 2024 08:47 PM

#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

2020-ൽ ആരംഭിച്ച പക്ഷിപ്പനി ദശലക്ഷക്കണക്കിന് കോഴികളുടെ മരണത്തിന്...

Read More >>
#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

Apr 15, 2024 07:26 PM

#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

സാധാരണ ഗതിയിൽ ഒരു ആരോഗ്യമുള്ളയാൾ ശരാശരി 1.5 മുതൽ 2 ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കണമെന്നതാണ്...

Read More >>
Top Stories