മാമ്പഴവും മാതളവും കൊണ്ടൊരു ഹെൽത്തി സ്മൂത്തി ; റെസിപ്പി

മാമ്പഴവും മാതളവും കൊണ്ടൊരു ഹെൽത്തി സ്മൂത്തി ; റെസിപ്പി
Feb 5, 2023 10:23 AM | By Susmitha Surendran

പഴച്ചാറുകൾ ദാഹം ശമിപ്പിക്കാനുള്ള മികച്ച പാനീയങ്ങളാണ്. പ്ലെയിൻ ഫ്രൂട്ട് ജ്യൂസുകൾ ഇഷ്ടപ്പെടാത്തവർക്ക് സ്മൂത്തിയാണ് ഏറ്റവും മികച്ച ഓപ്ഷൻ. അധിക പോഷകാഹാരത്തിനായി സ്മൂത്തിയിൽ നട്സുകളും ഈന്തപ്പഴവും ചേർക്കാം.

ഈർപ്പമുള്ള കാലാവസ്ഥയ്ക്ക് അനുയോജ്യമായ രുചികരവും ജലാംശം നൽകുന്നതുമായ പാനീയം ലഭിക്കാൻ മാമ്പഴ മാതളനാരങ്ങ സ്മൂത്തി സഹായിക്കും.

വിറ്റാമിൻ സി, എ, ഇ, കെ തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ധാരാളം മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മാമ്പഴം കഴിക്കുന്നത് സ്തനാര്‍ബുദം, പ്രോസ്‌റ്റേറ്റ് ക്യാൻസർ എന്നിവയെ പ്രതിരോധിക്കാന്‍ സഹായിക്കും.

ധാരാളം കാര്‍ബോഹൈഡ്രേട്സ് അടങ്ങിയിട്ടുളള ഫലമാണ് മാതളനാരങ്ങ. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു. ഹൃദയത്തില്‍ അടിയുന്ന കൊഴുപ്പിനെ അകറ്റാൻ മാതളനാരങ്ങ നല്ലതാണ്.

ഹൃദയത്തിൽ അണുബാധയുണ്ടാകാനുള്ള സാധ്യത മാതള നാരങ്ങ കഴിക്കുമ്പോൾ കുറയും. ഇത് ധാരാളം ഹൃദയപ്രശ്‌നങ്ങൾ ഒഴിവാക്കാനും സഹായിക്കും. മാമ്പഴവും മാതളനാരങ്ങയും കൊണ്ട് വളരെ ആരോ​ഗ്യകരമായ സ്മൂത്തി തയ്യാറാക്കിയാലോ?...

വേണ്ട ചേരുവകൾ...

മാമ്പഴം 2 എണ്ണം

മാതളം 1 ബൗൾ

പാൽ 1 കപ്പ്

തണുത്ത വെള്ളം 1 കപ്പ്

ആൽമണ്ട് ഒരു പിടി

ഫ്ളാക്സ് സീഡ് 1 ടീസ്പൂൺ

പുതിന ഇല ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു ബൗളിൽ മാമ്പഴത്തിന്റെ പൾപ്പ്, മാതളനാരങ്ങ, പാൽ, വെള്ളം, തേൻ എന്നിവ ഒന്നിച്ച് യോജിപ്പിക്കുക. ശേഷം ആൽമണ്ടും ഫ്ളാക്സ് സീഡ് എന്നിവ യോജിപ്പിച്ച് ഒരു മിക്സിയിൽ അടിച്ചെടുക്കുക.

ശേഷം സ്മൂത്തിക്ക് മുകളിൽ പുതിനയിലയും ഐസ് ക്യൂബുകളും (ഓപ്ഷണൽ) ചേർത്ത് വിളമ്പുക. ബദാമിന് പകരം സ്മൂത്തിയിൽ കശുവണ്ടി, വാൽനട്ട് അല്ലെങ്കിൽ ഉണക്കമുന്തിരി ഉപയോഗിക്കാം. സ്വാദിഷ്ടമായ, പോഷകങ്ങൾ നിറഞ്ഞ ഈ സ്മൂത്തി കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടും.

A healthy smoothie with mango and pomegranate; Recipe

Next TV

Related Stories
 വേനൽ ചൂടിനെ ശമിപ്പിക്കാൻ ഇതാ തണ്ണിമത്തൻ ഷേക്ക്, റെസിപ്പി

Mar 23, 2023 01:31 PM

വേനൽ ചൂടിനെ ശമിപ്പിക്കാൻ ഇതാ തണ്ണിമത്തൻ ഷേക്ക്, റെസിപ്പി

വേനൽക്കാലത്ത് തണുത്ത ജ്യൂസോ പാനീയങ്ങളോ കുടിക്കുന്നത് ഏറെ ആശ്വാസം നൽകുന്ന ഒന്നാണ്. തണ്ണിമത്തൻ കൊണ്ടൊരു അടിപൊളി ഷേക്ക് തയ്യാറാക്കിയാലോ?...

Read More >>
രാവിലെ ബ്രേക്ഫാസ്റ്റിന് ബോംബേ ടോസ്റ്റ്‌ ആയാലോ...?

Mar 16, 2023 08:52 AM

രാവിലെ ബ്രേക്ഫാസ്റ്റിന് ബോംബേ ടോസ്റ്റ്‌ ആയാലോ...?

ഇന്ത്യന്‍ കോഫി ഹൗസ് ഒരു വികാരമാണ്. അവിടെ മാറാത്തതായി ഒരുപാട് വിഭവങ്ങളുണ്ട്. അത്തരത്തില്‍ ഒരു വിഭവം നമുക്ക് വീട്ടില്‍ ട്രൈ ചെയ്താലോ? ഇന്ത്യന്‍ കോഫി...

Read More >>
വെളുത്തുള്ളി കൊണ്ട് തയ്യാറാക്കാവുന്ന മൂന്ന് രുചികരമായ കൂട്ടുകള്‍...

Mar 7, 2023 01:43 PM

വെളുത്തുള്ളി കൊണ്ട് തയ്യാറാക്കാവുന്ന മൂന്ന് രുചികരമായ കൂട്ടുകള്‍...

വെളുത്തുള്ളി കൊണ്ട് തയ്യാറാക്കാവുന്ന മൂന്ന് രുചികരമായ...

Read More >>
നാവിൽ കൊതിയൂറും ചെമ്മീന്‍ തവ ഫ്രൈ തയ്യാറാക്കിയാല്ലോ? റെസിപ്പി

Mar 3, 2023 03:47 PM

നാവിൽ കൊതിയൂറും ചെമ്മീന്‍ തവ ഫ്രൈ തയ്യാറാക്കിയാല്ലോ? റെസിപ്പി

നല്ല ചൂട് ചോറിനൊപ്പം കഴിക്കാൻ നാവിൽ വെള്ളമൂറും ചെമ്മീൻ തവ ഫ്രൈ തയ്യാറാക്കിയാല്ലോ?...

Read More >>
കാബേജ് പക്കോഡ ഇനി  എളുപ്പത്തിൽ തയ്യാറാക്കാം

Mar 2, 2023 04:26 PM

കാബേജ് പക്കോഡ ഇനി എളുപ്പത്തിൽ തയ്യാറാക്കാം

വീട്ടിൽ കാബേജ് ഇരിപ്പുണ്ടോ? എന്നാൽ ഇന്ന് കറുമുറെ തിന്നാൻ പക്കോഡ് ഉണ്ടാക്കിയാലോ? കാബേജ് കൊണ്ട് പക്കോഡ ഉണ്ടാക്കാം ഇനി...

Read More >>
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം രുചികരവുമായ ഓട്സ് പുട്ട് ; റെസിപ്പി

Mar 1, 2023 01:58 PM

ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം രുചികരവുമായ ഓട്സ് പുട്ട് ; റെസിപ്പി

അതിലൊന്നാണ് ഓട്സ് പുട്ട്. വളരെ ഹെൽത്തിയും രുചികരവുമാണ് ഓട്സ്...

Read More >>
Top Stories