കുമ്പള:(truevisionnews.com) കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെയും കുമ്പള എക്സൈസ് റേഞ്ച് ഓഫീസിന്റെയും സംയുക്ത വാഹന പരിശോധനയിൽ മാരുതി കാറിൽ കടത്താൻ ശ്രമിച്ച 12.087 ഗ്രാം മെത്താംഫിറ്റമിൻ കണ്ടെടുത്തു. എക്സൈസ് പാർട്ടിയെ കണ്ട് അപകടകരമായ രീതിയിൽ കാർ ഓടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ശേഷം കാർ ഉപേക്ഷിച്ച് കടന്നു കളഞ്ഞ അബ്ദുൾ ലത്തീഫ് ആണ് കേസിലെ പ്രതി. കാർ എക്സൈസ് കസ്റ്റഡിയിലെടുത്തു. പ്രതിയ്ക്കായുള്ള അന്വേഷണം ശക്തമാക്കി.

കുമ്പള എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ മാത്യു.കെ.ഡി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) പ്രമോദ് കുമാർ.വി, പ്രിവന്റീവ് ഓഫീസർ മനാസ്.കെ.വി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) നൗഷാദ്.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ അതുൽ.ടി.വി, ജിതിൻ.വി, ധനേഷ്.എം, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർമാരായ സജീഷ്.പി, പ്രവീൺ കുമാർ.പി.എ എന്നിവർ കേസെടുത്ത സംഘത്തിൽ ഉണ്ടായിരുന്നു.
methamphetaminesmuggle in maruti car kasargod
