നിലക്കാത്ത നിയമപോരാട്ടത്തിനൊടുവിൽ കാപ്പൻ ജയിൽ മോചിതനാകുമ്പോൾ അവശേഷിക്കുന്നത് ഒരു ആപത്തിൻ്റെയും വെല്ലുവിളിയുടെയും താക്കീതിൻ്റെയും സൂചകങ്ങളാണ്.
കഴിഞ്ഞ 27 മാസത്തിലേറെയായി ഉത്തർപ്രദേശിലെ ജയിലിൽ കഴിഞ്ഞ വ്യക്തി. മാധ്യമ പ്രവർത്തകനായത് കൊണ്ടും രാജ്യം ചർച്ച ചെയ്യപ്പെട്ട വിഷയത്തെ റിപ്പോർട്ട് ചെയ്യാൻ പോയത് കൊണ്ടും ജയിലിൽ അകപ്പെടേണ്ടി വന്നയാൾ. അതെ സിദ്ദീഖ് കാപ്പൻ .രാജ്യമൊന്നടങ്കം കാപ്പന് നീതിക്ക് വേണ്ടി പ്രയത്നിച്ചു .ഒരുപാട് പരിശ്രമങ്ങൾക്കൊടുവിൽ വ്യാഴാഴ്ച രാവിലെയോടെ അദ്ദേഹം ജയിൽ മോചിതനായി .
2020 ഒക്ടോബർ അഞ്ചിന് യു.പി. ഹത്രാസിലെ ദളിത് സ്ത്രീ ബലാത്സംഗത്തിനിരയായി മരിച്ച സംഭവത്തിൽ അത് റിപ്പോർട്ട് ചെയ്യാൻ പോകുന്നതിടെയാണ് മഥുരയിലെ ടോൾ പ്ലാസയിൽ മാധ്യമപ്രവർത്തകന്റെ കാർ തടഞ്ഞുനിർത്തി മൂന്ന് പേർക്കൊപ്പം സംസ്ഥാന പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
കർശനമായ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ), കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് അന്ന് കാപ്പനെ പോലീസ് അറസ്റ്റ് ചെയ്തത്. സിദ്ദീഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ട് ഭാര്യ റൈഹാനത്ത് ഉൾപ്പെടെ കേന്ദ്രത്തിലെത്തിയിരുന്നു .
രണ്ടു കേസുകളാണ് അദ്ദേഹത്തിൻറെ പേരിൽ ഉണ്ടായിരുന്നത് .ആദ്യം യു പി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു . ഇ ഡി കേസിൽ അലഹബാദ് ഹൈകോടതിയും ആണ് അദ്ദേഹത്തിന് ജാമ്യം നൽകിയത് .ജാമ്യം ലഭിച്ചിട്ടും അദ്ദേഹത്തിന് ഒരു മാസത്തിലാണ് ജയിലിൽ കഴിയേണ്ടി വന്നു .
രണ്ടു വർഷവും മൂന്ന് മാസത്തിന് ശേഷമാണ് വ്യാഴാഴ്ച രാവിലെ ലഖ്‌നൗ ജില്ലാ ജയിലിൽ നിന്ന് അദ്ദേഹം തന്റെ നിരപരാധിത്തം തെളിയിച്ച് മോചിതനായത്. വിചാരണ കോടതി മുതൽ സുപ്രീം കോടതി വരെയുള്ള നീണ്ട വിചാരണകളായിരുന്നു അദ്ദേഹം നേരിട്ടത്.
ജയിലിൽ നിന്നിറങ്ങിയ കാപ്പൻ തന്നെ പിന്തുണച്ച മാധ്യമ പ്രവർത്തകരോടും പൊതു സമൂഹത്തോടും നന്ദി പറഞ്ഞു . കടുത്ത നിയമ പോരാട്ടത്തിലൂടെ കാപ്പൻ നേടിയെടുത്തത് തന്റെ നിരപരാധിത്തമാണ്. കൂടെ ഉണ്ടായിരുന്ന മൂന്നുപേരും നിരപരാധികളാണെന്നും പൂർണ്ണമായും മോചിതനായില്ലെന്നും അദ്ദേഹം പറയുന്നു .
മാധ്യമ സ്വാതന്ത്ര്യമാണ് പോലീസ് അന്ന് കാപ്പന് നിരോധിച്ചത് . രാജ്യം ചർച്ച ചെയ്തു കൊണ്ടിരുന്ന വാർത്തയുടെ സത്യാവസ്ഥ തേടി പുറപ്പെട്ട കാപ്പനെയാണ് പല വകുപ്പുകൾ ചുമത്തി രണ്ടു വർഷത്തിലേറെ ജയിലറയിലടച്ചത് . ഒരുപാട് പോരാട്ടങ്ങൾക്കും വിചാരണക്കുമൊടുവിൽ നിരപരാധിത്വം കാപ്പൻ തെളിയിച്ചിരിക്കുകയാണ് .ഇനിയും ഇതിനെതിരെ പോരാട്ടം തുടരുമെന്നും തന്നെയാണ് സിദ്ദീഖ് കാപ്പാൻ ഉറച്ച സ്വരത്തിൽ പറയുന്നത്.
നിർഭയത്തോടെ ജീവിക്കാനുള്ള സ്വാതന്ത്രത്തിനാണ് ഇവിടെ അധികാര കേന്ദ്രം താക്കീത് നൽകിയത്. രാജാവ് നഗ്നനെന്ന് വിളിച്ചു പറയാനുള്ള സ്വാതന്ത്ര നിഷേധം. എന്ത് ഏത് റിപ്പോർട്ട് ചെയ്യണം എന്ന് മാധ്യമ പ്രവർത്തകർക്ക് അധികാര കേന്ദ്രം നൽകുന്ന തിട്ടൂരം കൂടിയാണ് കാപ്പനിലൂടെ നൽകിയത്. രാജ്യത്തെ മാധ്യമ സ്വാതന്ത്രത്തിൻ്റെ അളവ് കോൽ കൂടിയാണ് കാപ്പൻ.

Article by നൗറിൻ മിനാറ. കെ. എം.
ബിഎ ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ ( മധുരൈ കാമരാജ് യൂണിവേഴ്സിറ്റി ) സബ് എഡിറ്റർ - ട്രൂവിഷന് ന്യൂസ് ACV News Thalasseri ( 6 month trainy ), City Vision News Kannur ( 4 year experience - Sub Editor, Reporter, News anchoring )
A never-ending legal battle; When the Kappan is released from prison