(truevisionnews.com) എത്രയൊക്കെ ഭക്ഷണം കഴിച്ചാലും എന്തെങ്കിലുമൊക്കെ കുറ്റം കണ്ടുപിടിച്ച് പറയുന്നവരായിരിക്കും നമ്മളിൽ ഭൂരിഭാഗം ആൾക്കാരും. എന്നാൽ മാനവിക തകർച്ച മൂലം ഒരുനേരത്തെ ഭക്ഷണത്തിനായി കടലാമകളെ പച്ചക്ക് ഭക്ഷിക്കുന്ന ഒരു കൂട്ടം ജനതയെക്കുറിച്ച് കേട്ടിട്ടുണ്ടോ? കേൾക്കുമ്പോൾ കൗതുകം തോന്നുന്നുണ്ടല്ലേ? എവിടെയാണെന്നറിയാമോ അത് ? വേറെ എങ്ങുമല്ല അത്, വർഷങ്ങളായി യുദ്ധം നടക്കുന്ന ഗാസയിൽ ആണ്. ഇസ്രായേൽ പലസ്‌തീൻ യുദ്ധം തുടങ്ങിയിട്ട് നാളേറെയായി.ഇന്ന് കുട്ടികളുടെ ശവപ്പറമ്പ് ആയി മാറിക്കഴിഞ്ഞു ഗാസ. കുഞ്ഞു കുട്ടികളെയടക്കം ലക്‌ഷ്യം വച്ചാണ് ഈ യുദ്ധം ആരംഭിച്ചത്.

കുട്ടികൾക്ക് ആമകളെ പേടിയായിരുന്നു... അവയുടെ മാംസം രുചികരമാണെന്ന് ഞങ്ങൾ അവരോട് പറഞ്ഞു - ഗാസയിൽ നിന്നുള്ള മാജിദ ഖാനന്റെ വാക്കുകളാണിത്. മാജിദ ഖാനാനും കുടുംബവും മാത്രമല്ല, ഗാസയിലെ മിക്ക ആളുകളും വിശപ്പ് കാരണം ആമയുടെ മാംസം കഴിക്കുന്നു. എട്ട് ആഴ്ചയായി തുടരുന്ന കടുത്ത ഉപരോധവും മത്സ്യത്തൊഴിലാളികൾക്ക് നേരെ വെടിയുതിർക്കുന്ന ഇസ്രായേൽ സൈന്യത്തിന്റെ ഭീകരതയും കാരണം ഗാസയിലെ ജനങ്ങൾ അതിജീവിക്കാൻ ആമയുടെ മാംസം കഴിക്കാൻ നിർബന്ധിതരാകുന്നു.
ഇസ്രായേൽ പട്ടാളക്കാർ എല്ലാ ദിവസവും മത്സ്യബന്ധനത്തിന് പോകുന്നവരെ വെടിവയ്ക്കുകയും, അവരുടെ ഏക ഭക്ഷണ സ്രോതസ്സ് തടഞ്ഞതിനുശേഷം ഗാസയിലെ ജനങ്ങൾ ഭക്ഷണത്തിനായി കരയിലിറങ്ങുന്ന ആമകളെ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് 'അൽ ജസീറ' റിപ്പോർട്ട് ചെയ്യുന്നു. കടലാമയെ കഴിക്കേണ്ടിവരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല, മറ്റ് മാർഗമില്ലാത്തതിനാൽ ആമകളെ മാത്രമേ കഴിക്കുന്നുള്ളൂവെന്ന് ഗാസയിലെ മത്സ്യത്തൊഴിലാളിയായ അബ്ദുൾ ഹലീം പറയുന്നു.
ഗാസയിലെ ഫലസ്തീനികൾക്കായുള്ള യുഎൻ അഭയാർത്ഥി ഏജൻസിയുടെ പ്രവർത്തനം തടയാൻ ഇസ്രായേലിന് അവകാശമുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ നിയമ ഉപദേഷ്ടാവായ ജോഷ്വ സിമ്മൺസ് ലോക കോടതിയെ അറിയിച്ചു. ഏജൻസി അടച്ചുപൂട്ടൽ ഗാസയിൽ പട്ടിണി വർദ്ധിപ്പിച്ചു. യുദ്ധസമയത്ത്, പോഷകാഹാരക്കുറവ് മൂലം ഗാസയിൽ 52 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. അവരിൽ അമ്പത് പേർ കുട്ടികളായിരുന്നു.
ഗാസയിൽ കടുത്ത പ്രതിരോധമാണ് ഇസ്രയേല്‍ ഉയര്‍ത്തുന്നത്. ജീവന്‍രക്ഷാ മരുന്നുകളടക്കം ഗാസയിലേക്ക് കടക്കുന്നത് തടഞ്ഞിരുന്നു. 2.3 ദശലക്ഷം ജനങ്ങളാണ് ഇസ്രയേല്‍ നടപടിയില്‍ വലഞ്ഞത്. ഭക്ഷണവും വെള്ളവും വൈദ്യുതിയുമില്ലാതെയുള്ള ദുരിത ജീവിതമാണെന്നും ഇത്തരം നടപടികള്‍ അവസാനിപ്പിക്കണമെന്നും മനുഷ്യാവകാശ സംഘടനകള്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു.
ഗാസ കുരുതിക്കളമാണ്. പിടയുന്ന മനുഷ്യൻ്റെ സങ്കടങ്ങളാണ് എങ്ങും. മാനത്ത് ശവംതീനികഴുകൻമാറേപ്പോലെ പോർവിമാനങ്ങൾ. കരയിൽ പച്ചമാംസതിലേക്ക് ഇരമ്പിയെത്തുന്ന സൈനിക ടാങ്കുകൾ. കടലിൽ ഊഴമിട്ട് കാത്ത് കിടക്കുന്ന പടക്കപ്പലുകൾ. ഇതിനൊക്കെ ഇടയിൽ വിഷന്നുവലഞ്ഞ് അലയുന്ന ഒരുപറ്റം മനുഷ്യരും. എന്നവസാനിക്കും ഈ ദുരിതം?
a group of people who eat sea turtles raw because of the palestine israel war
