ഓപ്പറേഷൻ സിന്ദൂർ ആക്രമണം വിശദമാക്കിയ ആ രണ്ട് വനിതകൾ ആരെല്ലാം ?

ഓപ്പറേഷൻ സിന്ദൂർ ആക്രമണം വിശദമാക്കിയ ആ രണ്ട് വനിതകൾ ആരെല്ലാം ?
May 8, 2025 05:23 PM | By Anjali M T

(truevisionnews.com) പാകിസ്ഥാനിലും പാക് അധീന കശ്മീരിലും ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തെക്കുറിച്ച് വിശദീകരിച്ച കേണൽ സോഫിയ ഖുറീഷി വ്യോമിക സിംഗ് എന്നിവർ ആരാണ്? എല്ലാവർക്കും ആകാംക്ഷ കാണില്ലേ?

2025 ഏപ്രിൽ 22 ഇന്ത്യയിലെ കോടാനുകോടി ജനങ്ങളുടെ മനസ്സിൽ നോവേറ്റ കറുത്ത ദിനമായി മാറപ്പെട്ടു. പാകിസ്ഥാൻ പൈശാചികർ ഇന്ത്യൻ മണ്ണിൽ മതവിവേചനത്തിലൂന്നിയ അക്രമണം നടത്തിയപ്പോൾ പൊലിഞ്ഞത് ഇന്ത്യയിലെ 26 ഓളം വരുന്ന സാധാരണക്കാരാണ്. മധുവിധു ആഘോഷത്തിനിടെ ഭർത്താവിന്റെ ചേതനയറ്റ ശരീരത്തിനരികെ ഇരിക്കുന്ന ഹിമൻഷിയുടെ ചിത്രം ഇന്ത്യക്കാർ ഒരിക്കലും മറക്കില്ല, ജമ്മു കശ്മീരിലെ പെഹൽഗാം എന്ന പട്ടണത്തിൽ പാക് ഭീകരർ നടത്തിയ ഭീകരാക്രമണത്തിൽ ഇന്ത്യൻ ജനത ദുഃഖം പേറിയത് 14 ദിവസങ്ങൾ, ഇന്ത്യയുടെ തിരിച്ചടി ഇനി എന്ന്? എന്ന ചോദ്യത്തിലേക്ക് ഉറ്റുനോക്കിയ ജനതക്ക് മുന്നിൽ ഇതാ ഇന്ത്യൻ ആർമി പാകിസ്ഥാൻ മണ്ണിൽ 32 ഭീകരരുടെ ചോരകൊണ്ട് ഇന്ത്യൻ സ്ത്രീ ജനതയുടെ നെറ്റിയിൽ നിന്നും മായ്ക്കപ്പെട്ട സിന്ദൂരതിലകം ചാർത്തിയിരിക്കുന്നു.

25 മിനിട്ടു നീണ്ടു നിന്ന ആക്രമണത്തിന്റെ വിശദകരമായ വിവരങ്ങൾ ഓരോന്നായി എണ്ണിയെണ്ണി ലോകത്തിനുമുന്നിൽ വെളിപ്പെടുത്തിയതും 2 ധീരവനിതകൾ തന്നെ, കേണൽ സോഫിയ ഖുറേഷിയും വിംഗ് കമാണ്ടർ വ്യോമിക സിങ്ങും. ഇന്ത്യൻ ജനതയുടെ കണ്ണീരൊപ്പിയ ആക്രമണത്തെക്കുറിച്ച് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര പത്രസമ്മേളനം നടത്തുമ്പോൾ , പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകളിൽ ഇന്ത്യ നടത്തിയ ആക്രമണങ്ങളുടെ വിശദാംശങ്ങൾ രാജ്യത്തോട് അഭിമാനത്തോടെ അവതരിപ്പിച്ചവരാണ് - കേണൽ സോഫിയ ഖുറേഷിയും കമാൻഡർ വ്യോമിക സിംഗും.

ആരാണ് വിങ് കമാൻഡർ വ്യോമിക സിംഗ്? ആറാം ക്ലാസിലെ സ്വപ്നത്തിൽ നിന്ന് ഐഎഎഫ് പോരാളിയായി അവർ മാറിയതെങ്ങനെ?

വ്യോമിക സിംഗിന്റെ സേനയിലേക്കുള്ള യാത്ര ആരംഭിച്ചത് കുട്ടിക്കാലത്ത് കണ്ട ഒരു സ്വപ്നത്തിൽ നിന്നാണ്. സ്കൂൾ കാലഘട്ടം മുതൽ അവർക്ക് പറക്കാൻ അതിയായ ആഗ്രഹമായിരുന്നു. ആകാശവുമായി ബന്ധപ്പെട്ടുകിടക്കുന്ന പേരായ "വ്യോമിക" എന്ന പേരിന്റെ അർത്ഥമാണ് അവരുടെ ആഗ്രഹത്തെ ജീവിതാഭിലാഷമാക്കി മാറ്റുവാൻ കാരണമായതും അതിലേക്ക് അവർ എത്തിപ്പെട്ടതും. എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ വ്യോമിക എയർഫോഴ്‌സിൽ ചേരുന്നത് പറക്കാനുള്ള ഒരൊറ്റ ആഗ്രഹം മനസിലുറച്ചതുകൊണ്ടുതന്നെയാണെന്നും അപകടസാധ്യത കൂടുതലുള്ള ഭൂപ്രദേശങ്ങളിലെ പറക്കലിലുകൾ അവരുടെ പരിചയസമ്പന്നത കൊണ്ടുതന്നെയാന്നെന്നും മനസ്സിലാക്കാം.

ഒരു പൈലറ്റ്വിംഗ് കമാൻഡർ ആയ വ്യോമിക 2,500-ലധികം മണിക്കൂറുകൾ ആകാശത്തിൽ കോപ്റ്ററുകൾ പറത്തിയിട്ടുണ്ട്. ജമ്മു കശ്മീർ, വടക്കുകിഴക്കൻ മേഖലകൾ എന്നിവയുൾപ്പെടെ ഏറ്റവും കഠിനമായ ചില ഭൂപ്രദേശങ്ങളിൽ ചേതക്, ചീറ്റ തുടങ്ങിയ ഹെലികോപ്റ്ററുകൾ പ്രവർത്തിപ്പിച്ച് ഇന്ത്യൻ വ്യോമസേനയിൽ വനിതാ സാന്നിധ്യമായി തുടരുകയാണ്‌. 2021-ൽ, 21,650 അടി ഉയരമുള്ള മൗണ്ട് മണിരംഗിലേക്കുള്ള ഒരു ത്രി-സേവന വനിതാ പർവതാരോഹണ പര്യവേഷണ ദൗത്യത്തിൽ പങ്കെടുക്കുകയും. വ്യോമസേനാ മേധാവി ഉൾപ്പെടെയുള്ള മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥർ ഈ പരിശ്രമത്തെ അംഗീകരിക്കുകയും ചെയ്തു.

രണ്ടാമതായി അറിയാനുള്ളത് കേണൽ സോഫിയ ഖുറേഷിയെക്കുറിച്ചാണ്.

ഇന്ത്യൻ ആർമിയുടെ കോർപ്സ് ഓഫ് സിഗ്നൽസ് ഓഫീസറാണ് കേണൽ സോഫിയ ഖുറേഷി. 35 വയസ്സുള്ളപ്പോൾ, ഒരു ബഹുരാഷ്ട്ര സൈനികാഭ്യാസത്തിൽ ഒരു സൈനിക സംഘത്തെ നയിക്കുന്ന ആദ്യ വനിതാ ഓഫീസർ എന്നതുൾപ്പെടെ നിരവധി നേട്ടങ്ങൾ അവർ ഇക്കാലയളവിൽ കരസ്ഥമാക്കിയട്ടുണ്ട്. 1990 ൽ കമ്മീഷൻ ചെയ്യപ്പെട്ട കേണൽ സോഫിയ, 2016 ൽ ഇന്ത്യ ആതിഥേയത്വം വഹിച്ച് മാർച്ച് 2 മുതൽ മാർച്ച് 8 വരെ പൂനെയിൽ വച്ചുനടന്ന ഏറ്റവും വലിയ വിദേശ സൈനികാഭ്യാസമായ എക്സർസൈസ് ഫോഴ്സ് 18 ന് നേതൃത്വം നൽകി. അതിൽ 18 രാജ്യങ്ങൾ പങ്കെടുത്തു.

പീസ് കീപ്പിംഗ് ഓപ്പറേഷൻസ് (പി‌കെ‌ഒ), ഹ്യൂമാനിറ്റേറിയൻ മൈൻ ആക്ഷൻ എന്നിവയുൾപ്പെടെ നിരവധി പരിശീലന വിഭാഗങ്ങളിൽ അവർ തന്റെ ടീമിനെ നയിച്ചിട്ടുണ്ട്.  ഇന്ത്യൻ വനിതകളിൽ ആത്മവിശ്വാസത്തിന്റെ പ്രതീകമാകുന്ന വ്യോമിക സിങ്ങും സോഫിയ ഖുറേഷിയും പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ തിരിച്ചടിയെക്കുറിച്ച് സംസാരിക്കുമ്പോൾ നമ്മുടെ മനസിൽ പ്രകടവുമാകുന്ന ആനന്ദം അനിർവചനീയമായാണ്, 1971നു ശേഷം കര നാവിക വ്യോമ സേനാനികൾ ആദ്യമായി ഒരുമിച്ചപ്പോൾ 21 ഭീകരകേന്ദ്രങ്ങളിൽ ൽ 9 ഇടങ്ങൾ ലക്ഷ്യമിട്ട ഇന്ത്യ നടത്തിയ ആക്രമണത്തിൽ പാക് ഭീകര തലവൻമാർ ഉൾപ്പെടെയുള്ളവർ ചാരമായി. ഇനിയും കഴിഞ്ഞിട്ടില്ല തീർക്കാൻ ഭീകരകേന്ദ്രങ്ങൾ ഇനിയുമുണ്ട്. നേരിടും കാരണം ഇത് ഇന്ത്യയായാണ് ഇവിടെ ഇങ്ങനെ തന്നെയാണ്, മറുപടി കൊടുത്താണ് ശീലം, മറുപടി വാങ്ങാൻ പാകിസ്ഥാൻ ഒരുങ്ങിക്കോളൂ ഇത് തീ കൊണ്ട് ചൊറിഞ്ഞവർക്ക് തീമഴ കൊണ്ടുള്ള മറുപടിയാണ്.

operation sindoor explained two womens Colonel Sophia Qureshi Vyomika Singh

Next TV

Related Stories
വിശപ്പടക്കാൻ ഇതും ഭക്ഷണം; കടലാമകളെ പച്ചയ്ക്ക് കഴിക്കുന്ന ഒരു കൂട്ടം ജനത

May 8, 2025 08:39 PM

വിശപ്പടക്കാൻ ഇതും ഭക്ഷണം; കടലാമകളെ പച്ചയ്ക്ക് കഴിക്കുന്ന ഒരു കൂട്ടം ജനത

ഇസ്രായേൽ പലസ്‌തീൻ യുദ്ധത്തിന്റെ ഭാഗമായി മാനവിക...

Read More >>
'അസ്ഥികൾ ഇല്ലാത്ത ജീവൻ നഷ്ടപ്പെട്ട പക്ഷി'; കത്തി കുത്തിയിറക്കി കേന്ദ്രത്തിന്റെ വികസന നെകളിപ്പ്  -പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ മറുപടി

May 6, 2025 11:10 AM

'അസ്ഥികൾ ഇല്ലാത്ത ജീവൻ നഷ്ടപ്പെട്ട പക്ഷി'; കത്തി കുത്തിയിറക്കി കേന്ദ്രത്തിന്റെ വികസന നെകളിപ്പ് -പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ മറുപടി

വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് വേളയിൽ ഉരസിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാലക്കാട്ട് ചുട്ട മറുപടി കൊടുത്ത്...

Read More >>
വേട്ടക്കാരൻ വേടനെ വേട്ടയാടുന്ന വനംവകുപ്പ് ; ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരുടെ ഉദ്ദേശമെന്ത്?

May 2, 2025 10:40 PM

വേട്ടക്കാരൻ വേടനെ വേട്ടയാടുന്ന വനംവകുപ്പ് ; ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരുടെ ഉദ്ദേശമെന്ത്?

റാപ്പർ വേടനെ കഞ്ചാവ് കേസിൽ വിട്ടയച്ചിട്ടും പുലിപ്പല്ലു കൈവശം വച്ചതിന് ഗുരുതരമായ വകുപ്പുകൾ ചുമത്തി അകത്താക്കി...

Read More >>
റംസാൻ രാവുകളെ ധന്യമാക്കി രഞ്ജിത്തിൻ്റെ ഭക്തിഗാനങ്ങൾ; ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Mar 30, 2025 03:43 PM

റംസാൻ രാവുകളെ ധന്യമാക്കി രഞ്ജിത്തിൻ്റെ ഭക്തിഗാനങ്ങൾ; ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

രഞ്ജിത്ത് സംവിധാനം ചെയ്‌ത മ്യൂസിക് ആൽബംത്തിന് സൗത്ത് ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ അക്കാഡമിയുടെ സ്പെഷ്യൽ ജൂറി പുരസ്‌കാരം...

Read More >>
Top Stories