നമ്മളില്‍ പലരും ആഹാരം കഴിക്കുന്നതിനിടയില്‍ വെള്ളം കുടിക്കുന്നവരാണ്. എന്നാല്‍ അതിന്‍്റെ ദോഷവശങ്ങളെ പലര്‍ക്കും അറിയില്ല എന്നതാണ് സത്യം.

ആഹാരം കഴിക്കുന്നതിനിടയില്‍ വെള്ളം കുടിച്ചാല്‍ ഈ പ്രശ്നങ്ങള്‍ നേരിടേണ്ടി വരും. ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുമ്ബോള്‍ വയറ്റില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഗ്യാസ്ട്രിക് ജ്യൂസ് ശമിക്കുകയും ആഹാരം ദഹിക്കാന്‍ സമയം എടുക്കുകയും ചെയ്യുന്നു.
ഇത് ശരീരത്തിലേയ്ക്ക് കൃത്യമായി പോഷകങ്ങള്‍ എത്തുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. ആഹാരം കഴിക്കുന്നതിനിടയില്‍ വെള്ളം കുടിക്കുന്ന ശീലം ഉള്ളവരില്‍ ഷുഗര്‍ ലെവല്‍ കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്.
കാരണം, ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് ഗ്ലൂക്കോസായി മാറി, കോശങ്ങളില്‍ കൊഴുപ്പായി ശേഖരിക്കുന്നു. ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുന്നത് നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്നതിന് കാരണമാണ്.
കാരണം, ഭക്ഷണം പൂര്‍ണ്ണമായും ദഹിക്കാതിരിക്കുകയും ഇത് വയറ്റില്‍ ഗ്യാസ് നിറയുന്നതിന് കാരണമാവുകയും ചെയ്യുന്നു.
Is it good to drink water while eating? Let's see
