കണ്ണൂർ : സ്കൂൾ വളപ്പിൽ കയറി വിദ്യാർത്ഥികളെ പുറത്ത് നിന്നെത്തിയ സംഘം മർദ്ദിച്ചു. കണ്ണൂരിൽ കൂത്തുപറമ്പ് വേങ്ങാട് ഹയർ സെക്കന്ററി സ്കൂളിലാണ് സംഘർഷം നടന്നത്. സ്കൂളിലെ വിദ്യാർത്ഥികളെയാണ് പുറത്ത് നിന്നെത്തിയ സംഘം ക്രൂരമായി മർദ്ദിച്ചത്.

ഇന്ന് സ്കൂളിൽ വാർഷിക പരിപാടി നടക്കുന്നതിനിടെയാണ് സംഘമെത്തിയത്. മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല. പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
A group from outside Kannur entered the school premises and beat up the students
