ജസീറ എയർവേയ്സ്; തിരുവനന്തപുരം റൂട്ടിലെ വിജയമാഘോഷിച്ചു

ജസീറ എയർവേയ്സ്; തിരുവനന്തപുരം റൂട്ടിലെ വിജയമാഘോഷിച്ചു
Jan 25, 2023 01:18 PM | By Vyshnavy Rajan

തിരുവനന്തപുരം : ഇന്ത്യയില്‍ വിജയകരമായ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനവുമായി കുവൈറ്റിലെ പ്രമുഖ എയര്‍ലൈന്‍. കുവൈറ്റിലെ പ്രമുഖ ചിലവ് കുറഞ്ഞ എയര്‍ലൈനായ ജസീറ എയര്‍വേയ്സ് തിരുവനന്തപുരം റൂട്ടിന്റെ വിജയവും ഇന്ത്യയിലെ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും ആഘോഷിച്ചു.

നഗരത്തിലെ പ്രാദേശിക വ്യാപാര പങ്കാളികള്‍ക്കും മാധ്യമങ്ങള്‍ക്കുമൊപ്പമായിരുന്നു ആഘോഷം. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് എയര്‍ലൈന്‍ തിരുവനന്തപുരത്തേക്ക് സര്‍വീസ് ആരംഭിച്ചത്.

നിലവില്‍ കുവൈറ്റില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ആഴ്ചയില്‍ രണ്ട് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഈ റൂട്ടിലൂടെ, ജസീറ എയര്‍വേയ്‌സ് വലിയൊരു വിഭാഗം പ്രവാസികള്‍ക്ക് കുവൈറ്റിലേക്കും ജിസിസിയിലെ മറ്റ് രാജ്യങ്ങളിലേക്കും ചെലവ് കുറഞ്ഞതും നേരിട്ടുള്ളതുമായ യാത്ര വാഗ്ദാനം ചെയ്യുന്നു.

യാത്രക്കാര്‍ക്ക് മികച്ച കണക്റ്റിവിറ്റി നല്‍കുന്ന സ്ഥലങ്ങളിലേക്ക് ന്യായമായ നിരക്കില്‍ സര്‍വീസ് നടത്താന്‍ ഞങ്ങള്‍ താല്‍പ്പര്യപ്പെടുന്നു.

കുവൈറ്റിലെയും മറ്റു പ്രദേശങ്ങളിലെയും പ്രവാസികളുടെയും ബിസിനസ് യാത്രക്കാരുടെയും ആവശ്യം നിറവേറ്റുന്നതിനായി കേരളത്തിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമായ തിരുവനന്തപുരത്തേക്ക് പറക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്-ജസീറ എയര്‍വേയ്സ് സൗത്ത് ഏഷ്യ റീജിയണല്‍ മാനേജര്‍ റൊമാന പര്‍വി പറഞ്ഞു.

2017 ഒക്ടോബറില്‍ ഹൈദരാബാദിലേക്ക് ഫ്ളൈറ്റ് ആരംഭിച്ച് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയ ജസീറ എയര്‍വേയ്സ് ഇന്ത്യയില്‍ വിജയകരമായ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി.

തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ എട്ട് പ്രധാന നഗരങ്ങളിലേക്ക് എയര്‍ലൈന്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നുണ്ട്. അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊച്ചി എന്നിവയാണ് മറ്റു നഗരങ്ങള്‍.

Jazeera Airways; Celebrating the victory of the Thiruvananthapuram route

Next TV

Related Stories
വൈവിധ്യവൽക്കരണമാണ് കുടുംബ ബിസിനസുകളുടെ വിജയത്തിന്റെ രഹസ്യമെന്ന് മേയർ ബീന ഫിലിപ്പ്

May 5, 2025 07:44 PM

വൈവിധ്യവൽക്കരണമാണ് കുടുംബ ബിസിനസുകളുടെ വിജയത്തിന്റെ രഹസ്യമെന്ന് മേയർ ബീന ഫിലിപ്പ്

ഇൻഡോ ട്രാൻസ് വേൾഡ് ചേമ്പർ ഓഫ് കോമേഴ്‌സ് ബിസിനസ്സ് കോൺക്ലേവ്...

Read More >>
ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തിന് അനിവാര്യം -ഡോ. ശശി തരൂര്‍ എം.പി

May 5, 2025 07:29 PM

ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തിന് അനിവാര്യം -ഡോ. ശശി തരൂര്‍ എം.പി

രാജ്യത്തെ യുവതലമുറയ്ക്ക് ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് ഡോ. ശശി തരൂര്‍...

Read More >>
കേരള എനർജി എക്സലൻസ് അവാർഡ് 2025  ഊരാളുങ്കൽ സൊസൈറ്റിക്ക്

May 2, 2025 07:34 PM

കേരള എനർജി എക്സലൻസ് അവാർഡ് 2025 ഊരാളുങ്കൽ സൊസൈറ്റിക്ക്

കേരള എനർജി എക്സലൻസ് അവാർഡ് 2025 ഊരാളുങ്കൽ...

Read More >>
കേരള ടു നേപ്പാള്‍; ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി സംഘം

Apr 30, 2025 02:19 PM

കേരള ടു നേപ്പാള്‍; ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി സംഘം

കൊച്ചിയില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി...

Read More >>
Top Stories