കോഴിക്കോട്: ( www.truevisionnews.com ) തലമുറ മാറ്റത്തിലൂടെയുള്ള വൈവിധ്യവൽക്കരണമാണ് കുടുംബ ബിസിനസുകളുടെ വിജയത്തിന്റെ രഹസ്യമെന്ന് മേയർ ഡോ. ബീന ഫിലിപ്പ്. ഇൻഡോ ട്രാൻസ് വേൾഡ് ചേമ്പർ ഓഫ് കോമേഴ്‌സ് ( ഐ ടി സി സി ) സംഘടിപ്പിച്ച പൈതൃക സ്വത്തുക്കളുടെ രഹസ്യം; കുടുംബ ബിസിനസുകളുടെ ശക്തി - കോൺക്ലേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

കുടുംബത്തിലെ യുവാക്കളുടെ ഈ രംഗത്തേക്ക് വരുവാനുള്ള കുറവ് കുടുംബ ബിസിനസ് മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യം ഉണ്ടാക്കുന്നതായും അവർ അഭിപ്രായപ്പെട്ടു. കാലവും ലോകവും മാറുന്നു. അതിന് അനുസരിച്ച് സമീപങ്ങളിലും മനുഷ്യ ബന്ധങ്ങളിലുമെല്ലാം ഇത് പ്രകടമാണ്.
മുൻ തലമുറയുടെ ബന്ധങ്ങൾ പുതുതലമുറ ബിസിനസുകാർക്ക് സഹായകരമാകുമെന്നും അവർ വ്യക്തമാക്കി. ഐ.ടി.ടി.സി ചെയർമാൻ അഡ്വ. അബ്‌ദുൽ കരീം പാഴേരിയിൽ അധ്യക്ഷത വഹിച്ചു. ഐ.ടി.ടി.സി കണക്റ്റ് ലോഞ്ചിംഗ് മാതൃഭൂമി ചെയർമാൻ പി.വി ചന്ദ്രൻ നിർവഹിച്ചു.
കുടുംബ ബന്ധത്തിൻ്റെ മൂല്യങ്ങൾ ഉൾക്കൊള്ളുന്നവരെ കൂടി ബിസിനസ് തലപ്പത്ത് കൊണ്ടുവരുവാൻ ശ്രമിക്കുന്നത് ഗുണകരമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.
മോഹൻ ജി , സന്തോഷ് ബാബു , വി കെ മാധവ് മോഹൻ ,അൻവർ സാം , മധു ഭാസ്ക്കരൻ , എ എം ആഷിഖ് , കെ സുരേഷ് , സഹ്ല പർവിൻ എന്നിവർ വിവിധ സെക്ഷനുകളിൽ ക്ലാസെടുത്തു. തുടർന്ന് ദി ഗ്രാൻ്റ് ഗോൾഡ് ലോഗോ ലോഞ്ച് ചെയർമാൻ ഷുക്കൂർ കിനാലൂർ നിർവ്വഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ നിഷാന്ത് തോമസ് ബിസിനസ്സ് പ്ലാൻ അവതരിപ്പിച്ചു. റോട്ടറി ഡിസ്ട്രിക് ഗവർണർ ഡോ. സന്തോഷ് ശ്രീധർ, മെഹറൂഫ് മണലൊടി, കെ വി സക്കീർ ഹുസൈൻ സംസാരിച്ചു. കെ സുരേഷ് സ്വാഗതവും രാജേഷ് ശർമ്മ നന്ദിയും പറഞ്ഞു.
Mayor Beena Philip says diversification secret success family businesses
