തിരുവനന്തപുരം : (truevisionnews.com) ഭാരത് സേവക് സമാജത്തിൻ്റെ ഇത്തവണത്തെ സാമൂഹ്യ സേവനത്തിനുള്ള ദേശീയ പുരസ്കാരം മാധ്യമ പ്രവർത്തകൻ പി.എ.ഷാനവാസ് കുട്ടനാടിന് ലഭിച്ചു. തിരുവനന്തപുരത്തെ സത് ഭാവന ആ ഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ദേശീയ ചെയർമാൻ ബി.എസ്.ബാലചന്ദ്രനിൽ നിന്നും ഷാനവാസ് പുരസ്കാരം സ്വീകരിച്ചു.

വീയപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, ഗൾഫ് മലയാളി അസോസിയേഷൻ (ജി.എം.എ) സംസ്ഥാന വൈസ് പ്രസിഡൻ്റ്, ഇൻഡ്യൻ ഫെഡറേഷൻ ഓഫ് വർക്കിംങ് ജേർണ്ണലിസ്റ്റ് (ഐ.എഫ്.ഡബ്ല്യു.ജെ) ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. സിറാജ് ദിനപ്പത്രത്തിൻ്റെ കുട്ടനാട് ലേഖകനാണ്.
Bharat Sevak Samaj National Award goes PAShanavas.
